UPDATES

പ്രവാസം

കയറ്റുമതി രംഗത്ത് യുഎഇക്ക് വന്‍മുന്നേറ്റം

വിദേശ വ്യാപാര മേഖലയില്‍ വന്‍ കുതിപ്പ് നടത്തുന്ന ആദ്യ അറബ് രാജ്യമായി യുഎഇ

നിക്ഷേപ സൗഹൃദ നയങ്ങളും സ്വതന്ത്ര വ്യാപാര നയങ്ങളും കാര്യക്ഷമായി നടപ്പാക്കി വരുന്ന ദുബയ് ലോകത്തെ എണ്ണ ഇതര കയറ്റുമതി മേഖലയില്‍ കൈവരിച്ചത് വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. ലോക വ്യാപാര സംഘടനയുടെ കണക്കുകള്‍ പ്രകാരം വിവിധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ യുഎഇ നാലുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോളതലത്തില്‍ 15-ാം സ്ഥാനത്താണ്. റഷ്യ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങി രാജ്യങ്ങളെ പിന്തള്ളിയാണ് യുഎഇയുടെ മുന്നേറ്റം. ഇറക്കുമതിയുടെ കണക്കില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടള്ള യുഎഇ 18-ാമതാണ്. കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ വിദേശ വ്യാപാരം കഴിഞ്ഞ വര്‍ഷം 1.7 ലക്ഷം കോടി ദിര്‍ഹമാണെന്നും ചൂണ്ടിക്കാട്ടുന്നു.

വിദേശ വ്യാപാര മേഖലയില്‍ 17-ാം സ്ഥാനത്തേക്കുള്ള യുഎഇയുടെ മുന്നേറ്റം ഒരു അറബ് രാജ്യം ആദ്യമായാണ് കൈവരിക്കുന്നതെന്നും 2017ലെ ലോകവ്യാപാര സംഘടനാ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം ആഗോളതലത്തില്‍ കയറ്റുമതി സുചിക 10.7 ശതമാനം വര്‍ധിച്ചെന്ന് കണക്കാക്കുമ്പോള്‍ യുഎഇയുടെ വളര്‍ച്ച 20.4 ശതമാനമാണ്. അറബ് മേഖലയുടെ മാത്രം വളര്‍ച്ച 18 ശതമാനമാണ്. അന്താരാഷ്ട്ര കയറ്റുമതി പ്രകാരം യുഎഇയുടെ വളര്‍ച്ച നിരക്ക് ആദ്യ 15ലേക്ക് ഉയര്‍ന്നു.

എന്നാല്‍ 2016നെ അപേക്ഷിച്ച് 2017ല്‍ യുഎഇയുടെ ഇറക്കുമതിയില്‍ 1.1 ശതമാനം കുറവ് വന്നതായും കണക്കുകള്‍ പറയുന്നു. ലോകത്തെ മൊത്തം ഇറക്കുമതി നരക്കില്‍ 10.7 ശതമാനം വര്‍ധനവും, പശ്ചിമേഷ്യയില്‍ മാത്രം 1.1 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോഴാണ് യുഎഇയുടെ കണക്കിലെ കുറവെന്നതും ശ്രദ്ധേയമാണ്.

ലോക വ്യാപാര സംഘടനയുടെ കണക്കില്‍ സുചിപ്പിക്കുന്ന വളര്‍ച്ച കഴിഞ്ഞ കുറച്ചു കാലമായി രാജ്യം സ്വീകരിച്ച വിദേശ വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്ന നയങ്ങളുടെ ഫലമായാണെന്ന് യുഎഇ ധനകാര്യ മന്ത്രാലയം സുല്‍ത്താന്‍ ബിന്‍ സയ്യീദ് അല്‍ മന്‍സൂരി പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍