UPDATES

പ്രവാസം

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട്; നടപടികള്‍ വൈകും

. കഴിഞ്ഞമാസം 16ാം ലോക്‌സഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സമാന ബില്ല് അസാധുവായിപ്പോയിരുന്നു.

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ വൈകുമെന്ന് സൂചന. പ്രവാസികള്‍ക്കും വനിതാ സൈനിക ഉദ്യോഗസ്ഥരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും പ്രോക്‌സി വോട്ട് അനുവദിക്കാനുള്ള ബില്ലുകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സഭയുടെ പരിഗണനയ്ക്ക് എടുത്തില്ല. കഴിഞ്ഞമാസം 16ാം ലോക്‌സഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സമാന ബില്ല് അസാധുവായിപ്പോയിരുന്നു.

നിലവില്‍ പ്രവാസികള്‍ക്ക് അവരവരുടെ മണ്ഡലത്തില്‍ വോട്ട് അവകാശമുണ്ട്. എന്നാല്‍ വോട്ട് ചെയ്യാനായി അവര്‍ നാട്ടിലെത്തണം. പ്രോക്‌സി വോട്ട് ബില്‍ നടപ്പിലായാല്‍ അവര്‍ നിര്‍ദേശിക്കുന്ന വ്യക്തി വോട്ട് ചെയ്താല്‍ മതിയാകും. പ്രോക്‌സിവോട്ട് നിലവില്‍ വന്നാല്‍ പൊലീസ് അടക്കം എല്ലാ സുരക്ഷാ സേനകളിലെയും അതതു മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് അവരുടെ കൂടി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. 3.10 കോടി പ്രവാസികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍