UPDATES

വീടും പറമ്പും

ദുബായ് എക്‌സ്‌പോയ്ക്ക് മുന്നോടിയായി വാട്ടര്‍ഫ്രണ്ട് താമസസ്ഥലങ്ങള്‍ വ്യാപിക്കുന്നു

പേരു കേട്ട പാം ജൂമൈറ മുതല്‍ പുതുതായി ഉദിച്ചുയരുന്ന ദുബയ് ഹാര്‍ബര്‍ പോലുള്ള വാട്ടര്‍ ഫ്രണ്ട് പ്രൊജക്ടുകളിലൂടെ നിര്‍മാണ കമ്പനികള്‍ എമിറേറ്റ്‌സിനെ മികച്ച വാട്ടര്‍ ഫ്രണ്ട് കാഴ്ച്ചകളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മല്‍സരിക്കുകയാണ്

ദുബയ് എക്‌സപോ 2020ന് മുന്നോടിയായി അടിസ്ഥാന സൗകര്യ വികസനപദ്ധതികളില്‍ നടക്കുന്ന കൂടുതല്‍ നിക്ഷേപങ്ങളുടെ ഭാഗമായി വിവിധ ആവാസതലങ്ങള്‍ ദുബായില്‍ വര്‍ദ്ധിച്ച് വരുന്നു.

ദുബയിലെ വാട്ടര്‍ ഫ്രണ്ട് താമസസ്ഥലങ്ങള്‍ക്ക് ജനപ്രിയത കൂടിവരുന്ന പ്രവണതയാണ്. ഇതിന്റെ പ്രധാന കാരണം ഇവയുടെ സവിശേഷമായ ലോക്കേഷനുകളാണ്, കൂടാതെ മനോഹരവും, അതുല്യവൂമായ കാഴ്ച്ചകള്‍, മുടക്കുമുതലിന് മെച്ചപ്പെട്ട മൂല്യം എന്നിവ ഇവയ്ക്ക് മാറ്റ് കൂട്ടുന്നു. പേരു കേട്ട പാം ജൂമൈറ മുതല്‍ പുതുതായി ഉദിച്ചുയരുന്ന ദുബയ് ഹാര്‍ബര്‍ പോലുള്ള വാട്ടര്‍ ഫ്രണ്ട് പ്രൊജക്ടുകളിലൂടെ നിര്‍മാണ കമ്പനികള്‍ എമിറേറ്റ്‌സിനെ മികച്ച വാട്ടര്‍ ഫ്രണ്ട് കാഴ്ച്ചകളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മല്‍സരിക്കുകയാണ്, നഗര വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ രീതിയിലുള്ള ആഡംബര ജീവിത രീതിയാണ് ഇവയിലൂടെ ലഭ്യമാകുന്നത്.

ഇത്തരത്തില്‍ മാര്‍ക്കറ്റിലുള്ള ചില പുതിയ പദ്ധതികളെ പരിചയപെടാം

പാം കോട്ട്ച്ചര്‍
ദുബായ് പാം മില്‍ സ്ഥിതി ചെയ്യുന്ന പാം കോട്ട്ച്ചര്‍ റെസിഡന്‍സസ് 14 അതിവിശിഷ്ട്ടമായ സ്യൂട്ടുകളുടെ ഒരു ശേഖരമാണ്, മൂന്ന് ബെഡ്‌റുമുകളുള്ള ലാറ്ററല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, നാല് ബഡ്‌റൂമുകളുള്ള ടൗണ്‍ഹൗസുകളും അഞ്ച് ബഡ്‌റൂമുകളുള്ള ഡൂപ്ലെക്‌സുകളും (രണ്ട് നിലയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍), ഏഴ് കിടപ്പുമുറി റോയല്‍ പെന്റ്ഹൗസുകള്‍ വരെ ഇവയിലുണ്ട്.

ഈ കടലോര പ്രോജക്ട് സ്വകാര്യതയും മനം കവരുന്ന സമുദ്ര കാഴ്ചകളും ഉറപ്പ് നല്‍കുന്നു. എല്ലാ വീടുകളും പൂര്‍ണമായും പഞ്ചനക്ഷത്ര സൗകര്യങ്ങളും, ഫീച്ചര്‍ സ്മാര്‍ട്ട് സംവിധാനങ്ങളുമുള്ളവയാണ്. എല്ലാ വീടുകളും തികച്ചും വായു സഞ്ചാര സൗകര്യങ്ങളുള്ളവയും നിലം മാര്‍ബിള്‍ ഫിനിഷ് ചെയ്തവയും, നേരിട്ടുള്ള കടലോര കാഴ്ച്ചകളും, ബീച്ചിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്തവയുമാണ്. എല്ലാ വീടുകള്‍ക്കും സ്വാകാര്യ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങുകള്‍ ഉറപ്പ് വരുത്തിയുട്ടുണ്ട്. പാം കോട്ട്ചര്‍ റെയിഡന്‍സുകള്‍ ഈ മാസം മുതല്‍ താമസത്തിന് റെഡിയാണ്.

യൂണിറ്റുകളുടെ എണ്ണം: 14
വില: 18 മില്യണ്‍ ദിര്‍ഹംസ് മുതല്‍
ആര്‍കിടെക്ട്: ഇന്നേവേറ്റീവ് ലിവിങ്ങ്
വെബ്‌സൈറ്റ്: palmecoutureresidences.ae

റോയല്‍ അറ്റ്‌ലാന്റിസ്, ക്രെസന്റ് റോഡ്, ദി പാം

ദുബായിലെ പാംമില്‍ ക്രസന്റില്‍ സ്ഥിതി സ്ഥിതി ചെയ്യുന്ന ഈ 43 നില കെട്ടിടത്തില്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് ബെഡ്‌റൂമുകള്‍ വീതമുള്ള പെന്റ്ഹൗസ്, ഗാര്‍ഡന്‍ സ്യൂട്ടുകള്‍ എന്നിവയാണുള്ളത്. 1,400 മുതല്‍ 17,000 ചതുരശ്ര അടി വിസ്തിര്‍ണമാണ് ഇവയ്ക്കുള്ളത്. കഴിഞ്ഞ മാസം വില്‍പനയാരംഭിച്ച റോയല്‍ അറ്റ്‌ലാന്റിസിന് 82 വ്യത്യസ്ത ലേ ഔട്ടുകൡ നിന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിനിണങ്ങിയത് തിരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ട്. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഇതില്‍ മിക്ക വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും സ്വന്തമായി ടെറസ് ഗാര്‍ഡനുകളും, സ്വിമ്മിങ്ങ് പൂള്‍ സൗകര്യങ്ങളുമുണ്ട്. കൂടാതെ പ്രോപ്പര്‍ട്ടിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹോട്ടല്‍ വിഭാഗത്തില്‍ കൂടി 795 കൂടുതല്‍ അതിഥി മുറികളും സ്യൂട്ടുകളും ലഭ്യമാണ്.

യൂണിറ്റുകളുടെ എണ്ണം: 231
വില: 6.995 മില്യണ്‍ ദിര്‍ഹംസ് മുതല്‍
ആര്‍കിടെക്ട്: കെറന്‍സര്‍ ഇന്റര്‍നാഷണല്‍/കോഹന്‍ പെടേഴ്‌സന്‍ ഫോക്‌സ്
വെബ്‌സൈറ്റ്: theroyalatlantisresidences.com

എല്‍ ഐ വി റെസിഡന്‍സ്, അല്‍മാഷ സ്ട്രിറ്റ്, ദുബായ് മറീന

ദുബായ് മറീനയുടെ ഏറ്റവും മികച്ചതും അഭിമാനവുമായ അഡ്രസ്സുകളിലൊന്നായ ദുബായ് മറീനയുടെ ഒരു പ്‌ളാറ്റ്‌ഫോമിലാണ് ഈ 27 നില കെട്ടിട വസതി സ്ഥിതി ചെയ്യുന്നത്. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍. ഒന്ന് മുതല്‍ മൂന്ന് ബെഡ്‌റും വീതമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍, പെന്റ്ഹൗസുകള്‍ എന്നിവ ഇതില്‍ ഒരുക്കിയിരിക്കുന്നു. 70% വീടുകള്‍ക്കും മരീന വാട്ടര്‍ഫ്രണ്ടിന്റെ കാഴ്ച സൗകര്യമുണ്ട്. കണ്ടമ്പററി നിര്‍മാണ ശൈലിയിലുള്ള ഈ ബഹുനിലകെട്ടിടത്തിലെ എല്ലാ ബെഡ്‌റൂമുകള്‍ക്കും ഇന്‍ബില്‍ട്ട് വാര്‍ഡ്രോബ് സൗകര്യമുണ്ട്. ബാത്ത് റൂമുകള്‍ എല്ലാം തന്നെ വാക് ഇന്‍ ഷവറുകള്‍, ബാത്ത് ടബ്ബുകള്‍ എന്നീ സൗകര്യങ്ങളുളളവയാണ്. ഇന്‍ഫിനിറ്റി പൂള്‍, ടെറസ് ഗാര്‍ഡന്‍, ആഢംബര ജിം, ശാന്തമായ താമസക്കാര്‍ ‘ലോഞ്ച്, ഉദ്യാനം, കുട്ടികളുടെ കളിസ്ഥലം എന്നിവയും ഇതിന്റെ ആകര്‍ഷണങ്ങളാണ്.

20 ശതമാനം നിര്‍മാണം പൂര്‍ത്തിയായ എല്‍.വി. റസിഡന്‍സ് ദുബായ് മറീന 2019 ലെ രണ്ടാം പാദത്തില്‍ വിതരണം ചെയ്യും. കഴിഞ്ഞ മാസമാണ് വില്‍പ്പന ആരംഭിച്ചത്.

യൂണിറ്റുകളുടെ എണ്ണം: 179
വില: സ്റ്റുഡിയോ 7,49,000 ദിര്‍ഹം മുതല്‍
ഡെവലപ്പര്‍/ആര്‍ക്കിടെക്ട്: എല്‍ഐവി റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് / നാഗ ആര്‍ക്കിടെക്റ്റ്‌സ്, ഡി.ജി.ജോണ്‍സ് ആന്‍ഡ് പാര്‍ട്‌നേഴ്‌സ്, അല്‍ ഖാബ്ദ ഗ്ലോബല്‍ ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ്, എം ഡബ്ല്യു എം.
വെബ്‌സൈറ്റ്: livuae.com

ബീച്ച് വിസ്ത, ലോഗോ ഐലന്‍ഡ്, ദുബായ് ഹാര്‍ബര്‍

അറേബ്യന്‍ ഗള്‍ഫിലെ പൂതിയ സ്വകാര്യ, ദ്വീപ് ആയ എമര്‍ ബീച്ച് ഫ്രണ്ടിന്റെ ഭാഗമാണ് ബീച്ച് വിസ്ത. ഇത് ദുബായില്‍ ഒരു മിയാമി സ്‌റ്റൈല്‍ ജിവിത രീതി ലഭ്യമാക്കും. 33ഉം 26ഉം നിലകളിലായുള്ള ഈ ഉള്ള ഇരട്ട ടവര്‍ പദ്ധതിയില്‍ 204 യൂണിറ്റുകളുണ്ടാവും. ഒന്ന് മുതല്‍ നാലു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ വരെയുള്ളവയാണ് ഇവ. സ്വകാര്യ ബീച്ച്, നീന്തല്‍ കുളങ്ങള്‍, ജിമ്മുകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവയാണ് പ്രധാന ആകര്‍ഷണം. 2021 പകുതിയോടെ ഇത് പൂര്‍ത്തിയാക്കും. ജനവരിയില്‍ വില്‍പ്പന ആരംഭിച്ചു.

യൂണിറ്റുകളുടെ എണ്ണം: 204
വില: 1.7 മില്യണ്‍ ദിര്ഹം മുതല്‍
ഡവലപ്പര്‍: എമര്‍
വെബ്‌സൈറ്റ്: emaar.com

ഗോള്‍ഫ് പാലസ്, അല്‍ ഖൈല്‍ റോഡ്, ദുബായ് ഹില്‍സ്

ദുബായ് ഹില്‍സ് എസ്‌റ്റേറ്റിലെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗോല്‍ഫ് പാലസ് നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറിമാറിയിരിക്കുന്ന ഓരിടമാണ്. എന്നാല്‍ ഡൗണ്ടൗണ്‍ ദുബായ്, ദുബായ് മറീന, ഉമ്മി സുക്ഹീം ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ഒരേയകലത്തില്‍ സ്ഥിതി ചെയ്യുന്നു. നാലു മുതല്‍ എഴ് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുള്ള ഈ പ്രോജക്ട് ഒരു ഗോള്‍ഫ് കോഴ്‌സിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. നഴ്‌സറികള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍സുകള്‍, സമീപ പ്രദേശത്ത് തന്നെയുള്ള ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ കുടുംബങ്ങള്‍ക്ക് ഇത് അനുയോജ്യമാക്കുന്നു.

യൂണിറ്റുകളുടെ എണ്ണം: 351
വില: 6.7 ദശലക്ഷം ദിര്‍ഹം മുതല്‍
ഡവലപ്പര്‍: എമര്‍
വെബ്‌സൈറ്റ്: emmar.com

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍