UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബോട്ടുലിസമല്ല; കാട്ടുപന്നി മാംസം കഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും

ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയെങ്കിലും മൂവരും ഇപ്പോഴും രോഗാവസ്ഥയില്‍ നിന്നും മുക്തരായിട്ടില്ല

കാട്ടുപന്നിയുടെ മാംസം കഴിച്ചതിനെ തുടര്‍ന്ന് ന്യുസിലാന്‍ഡില്‍ അതീവ ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തിന് ആശ്വാസമായി നഷ്ടപരിഹാര തുക ലഭിക്കുമെന്ന് വാര്‍ത്ത. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലുള്ള വൈകാറ്റോയിലെ പ്യുട്ടാറുറുവില്‍ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി ഡാനിയേല്‍ എന്നവരാണ് കഴിഞ്ഞ നവംബറില്‍ വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ചതിനെ തുടര്‍ന്ന് കോമ സ്‌റ്റേജില്‍ ആയത്. ഇവര്‍ക്ക് ബാക്ടീരിയകളില്‍ നിന്നും പിടിപെടുന്ന രോഗമായ ബോട്ടുലിസം ആണെന്നായിരുന്നു ചികിത്സ നടത്തിയിരുന്ന വൈകാറ്റിയോയിലെ ഹാമില്‍ട്ടണ്‍ ആശുപത്രിയധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. ബോട്ടുലിസം ആണെങ്കില്‍ എസിസി കവറേജ് കിട്ടില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ബാക്ടീരിയകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങളെ എസിസി കവറേജില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു എസിസി സംഘം അറിയിച്ചിരുന്നത്.

ഷിബുവും സുബിയും ന്യൂസിലാന്‍ഡില്‍ സ്ഥിര താമസക്കാര്‍ ആയതിനാല്‍ ഇവര്‍ ആരോഗ്യസുരക്ഷ പരിഗണനയില്‍ വരും. അതിനാല്‍ ചിക്തിസ ചെലവ് നല്‍കേണ്ടതില്ല. എന്നാല്‍ വിസിറ്റിംഗ് വീസയില്‍ എത്തിയ ഷിബുവിന്റെ മാതാവ് ഏലിക്കുട്ടിക്ക് ഈ പരിരക്ഷ കിട്ടില്ല. ഏലിക്കുട്ടിയുടെ ചികിത്സയ്ക്ക് ഭാരിച്ച തുകയാണ് ബില്‍ വന്നിരിക്കുന്നത്. രണ്ട് ലക്ഷം ഡോളറിന്റെ അടുത്ത് ബില്‍ ഏലിക്കുട്ടിയുടെ ചികിത്സയ്ക്കു മാത്രമായി വന്നിട്ടുണ്ടെന്നാണ് പറയുന്നത്.

വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാംസം കഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബം അതീവ ഗുരുതരാവസ്ഥയില്‍

ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടിയില്ലെങ്കില്‍ മലയാളി കുടുംബത്തിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാകുമെന്ന് അറിയാവുന്നതുകൊണ്ട് ഷിബുവിന്റെ കുടുംബ സുഹൃത്തുക്കള്‍ അഭിഭാഷക മുഖേന ആരോഗ്യവകുപ്പിനെ സമീപിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ അനുകൂലമായത്. ഷിബുവിന്റെയും കുടുംബത്തിന്റെയും അഭിഭാഷകയാണ് എസിസി കവറേജില്‍ കുടുംബത്തെ ഉള്‍പ്പെടുത്തിയ വിവരം സ്ഥിരീകരിച്ചത്. ഷിബുവിനും ഭാര്യക്കും അമ്മയ്ക്കും ബോട്ടുലിസം അല്ലെന്നും ഇവര്‍ക്കു വിനയായത് നാഡിവ്യൂഹത്തെ ബാധിച്ച സ്ഥിരീകരിച്ചു പറയാനാവാത്ത ഏതോ വിഷബാധയാണെന്നും വ്യക്തമാക്കി കൊണ്ടുള്ള കത്ത് ഇവരെ ചികിത്സിച്ച ഡോക്ടര്‍ ലിസ് ഫിലിപ്‌സ് വൈക്കാത്തോ ഡിസ്ട്രിക് ഹെല്‍ത്ത് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡെറിക് റൈറ്റിന് നല്‍കി. ആരോഗ്യ വകുപ്പ് ഈ കത്ത് ഷിബുവിന്റെ അഭിഭാഷകയ്ക്ക് കൈമാറിയതയോടെയാണ് മലയാളി കുടുംബത്തിന് ആശ്വാസവാര്‍ത്ത എത്തിയത്.

ഒരു മാസത്തിനു മുകളിലെ ആശുപത്രിവാസത്തിനുശേഷം ഷിബുവും ഭാര്യയും അമ്മയും വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ശാരീകാസ്വാസ്ഥ്യങ്ങള്‍ ഇവരെ വിട്ടൊഴിഞ്ഞിട്ടില്ലെന്നും എല്ലാവരും തന്നെ നന്നേ ക്ഷീണിതരാണെന്നും ഇവരുടെ കുടുംബ സുഹൃത്ത് ജോബി വര്‍ഗീസ് എസ്ബിഎസ് മലയാളത്തോടു പറയുന്നു. എങ്കിലും വരും ദിവസങ്ങളില്‍ ഇവരുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടുമെന്നും എന്നാല്‍ ഇതിനെത്ര കാലതാമസം വരുമെന്ന് പറയാന്‍ കഴിയില്ലെന്നും ജോബി വര്‍ഗീസ് പറയുന്നു.

എന്താണ് ബോട്യുലിസം? ന്യൂസിലാന്‍ഡിലെ മലയാളി കുടുംബം ഗുരുതരാവസ്ഥയില്‍ തുടരുന്നു

ചികിത്സ ചെലവും ദൈന്യംദിന ചെലവിനും ബുദ്ധിമുട്ടിലായ കുടുംബം പള്ളിയില്‍ നിന്നും മറ്റു സുമനസ്സുകളില്‍ നിന്നും കിട്ടുന്ന സഹായം കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും പക്ഷേ ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഫണ്ട് ഉപയോഗിച്ച് കൂടിയാല്‍ ആറോ ഏഴോ മാസം മാത്രമെ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നും ജോബി വര്‍ഗീസ് പറയുന്നു. രോഗാവസ്ഥയില്‍ നിന്നും പൂര്‍ണമായി മുക്തരായാല്‍ മാത്രമേ ഷിബുവിനും സുബിക്കും ജോലിക്കു പോകാന്‍ കഴിയൂ. നഴ്‌സായ സുബിയുടെ കൈകള്‍ ഇപ്പോള്‍ എപ്പോഴും വിറയല്‍ ബാധിച്ച അവസ്ഥയിലാണ്. ഇതു പൂര്‍ണമായി മാറിയില്ലെങ്കില്‍ സുബിക്ക് നഴ്‌സിംഗ് ജോലിയില്‍ തുടരാന്‍ തന്നെ കഴിഞ്ഞേക്കില്ല. അതിനാല്‍ തന്നെ ഷിബുവിനും കുടുംബത്തിനും ജീവിതത്തില്‍ മുന്നോട്ടു പോകണമെങ്കില്‍ ആക്‌സിഡന്റ് കോമ്പന്‍സേഷന്‍ കോര്‍പ്പറേഷന്‍(എസിസി) കവറേജ് കിട്ടണമെന്നും ഇതിനുള്ള പേപ്പറുകള്‍ ആശുപത്രിയില്‍ നിന്നും കിട്ടിയിട്ടുണ്ടെന്നും ജോബി പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍