UPDATES

പ്രവാസം

അനുവാദം ചോദിക്കാതെ പ്ലാസ്റ്റിക് സര്‍ജറി നടത്തി; വിദേശത്ത് നിന്ന് തിരിച്ച് വന്ന ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു

തനിക്ക് സ്വാഭാവിക സൗന്ദര്യത്തിലാണ് വിശ്വാസമെന്നും പ്ലാസ്റ്റിക് സര്‍ജറിയോട് ഒട്ടും താല്‍പര്യമില്ലെന്നും ഇയാള്‍ പറഞ്ഞു.

അനുവാദം ചോദിക്കാതെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന കാരണത്താല്‍ യുവതിയെ ഭര്‍ത്താവ് വിവാഹമോചനം ചെയ്തു. യുഎഇയിലെ അജ്മാനിലാണ് സംഭവം. വിദേശത്തായിരുന്ന ഭര്‍ത്താവ് തിരികെ വരുമ്പോള്‍ സര്‍പ്രൈസ് നല്‍കുക എന്നതിനലാണ് ഭര്‍ത്താവ് അറിയാതെ സര്‍ജറി നടത്തിയത്. രണ്ട് മാസത്തേക്ക് ഭര്‍ത്താവ് വിദേശത്ത് പോയ സമയത്തായിരുന്നു അല്‍ഐനിലെ ആശുപത്രിയില്‍ യുവതി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായത്. മുഖത്തെ ചുളിവുകള്‍ മാറ്റാനും ചെറിയ മാറ്റങ്ങള്‍ വരുത്തി സൗന്ദര്യം വര്‍ദ്ധിപ്പാക്കാനുമായിരുന്നു ലക്ഷ്യം. ഭര്‍ത്താവ് തിരികെ വരുമ്പോള്‍ ഇക്കാര്യം യുവതി അറിയിച്ചിരുന്നില്ല. ഇക്കാരണത്തലാണ് വിഷയം കോടതി വരെ എത്തിച്ചത്.

രണ്ട് മാസത്തിന് ശേഷം തിരികെയെത്തിയ ഭര്‍ത്താവിന് തന്റെ ഭാര്യയുടെ പുതിയ രൂപത്തില്‍ താല്‍പര്യം തോന്നിയില്ല. തനിക്ക് സ്വാഭാവിക സൗന്ദര്യത്തിലാണ് വിശ്വാസമെന്നും പ്ലാസ്റ്റിക് സര്‍ജറിയോട് ഒട്ടും താല്‍പര്യമില്ലെന്നും ഇയാള്‍ പറഞ്ഞു. സര്‍ജറിയിലൂടെ പുതിയൊരാളായി മാറിയ ഭാര്യയോടും വിരോധമായി. തന്റെ അനുമതിയില്ലാതെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന്റെ ദേഷ്യത്തില്‍ വിവാഹമോചനം തേടി കോടതിയെയും സമീപിച്ചു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താന്‍ വളരെ പ്രധാനപ്പെട്ട ശസ്ത്രക്രിയയാണ് നടത്തിയതെന്ന് യുവതി പറഞ്ഞു. വിവരം അറിയിക്കാത്തതില്‍ ഭാര്യ മാപ്പ് ചോദിച്ചെങ്കിലും ഭര്‍ത്താവ് ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ല.അല്‍ഐന്‍ കുടുംബ കോടതിയില്‍ നല്‍കിയ കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ദമ്പതികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയക്ക് ഇരുവരും തയറാറായിരുന്നില്ല. തുടര്‍ന്ന് കോടതി കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍