UPDATES

പ്രവാസം

സൗദി എയര്‍ലൈനില്‍ ഇനി മുതല്‍ നേരിട്ട് തിരുവനന്തപുരത്തെത്താം

തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന 18-ാമത്തെ വിമാന സര്‍വീസ് ആയിരിക്കുകയാണ് ഇതോടെ സൗദി എയര്‍ലൈന്‍സ്

സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സര്‍വീസായ സൗദി എയര്‍ലൈന്‍ റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങി. തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന 18-ാമത്തെ വിമാന സര്‍വീസ് ആയിരിക്കുകയാണ് ഇതോടെ സൗദി എയര്‍ലൈന്‍സ്.

267 യാത്രക്കാരും 13 ജീവനക്കാരുമായി സൗദി അറേബ്യയില്‍ നിന്നും എ330 വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ പറന്നിറങ്ങിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി ആദരിച്ചു. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ്ജ് ജി തരകനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ടെര്‍മിനലില്‍ പൂക്കളും മധുരവും നല്‍കിയാണ് ഇവരെ സ്വീകരിച്ചത്.

വിമാനത്തിന്റെ കന്നി യാത്രയില്‍ സൗദിയ എയര്‍ലൈന്‍സ് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് നട്ടെല്‍ ആയിരുന്നു ആദ്യ യാത്രക്കാരന്‍. ആഴ്ചയില്‍ മൂന്ന് ദിവസം റിയാദില്‍ നിന്നും രണ്ട് ദിവസം ജിദ്ദയില്‍ നിന്നുമാണ് തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങള്‍. അതേസമയം അടുത്ത ജനുവരി മുതല്‍ ഇത് വര്‍ദ്ധിപ്പിക്കാനും എയര്‍ലൈന്‍സ് പദ്ധതിയിടുന്നുണ്ട്.

ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ സ്ഥിരതാമസക്കാരല്ലാത്ത മലയാളികള്‍ക്ക് പുതിയ വിമാന സര്‍വീസ് ഗുണം ചെയ്യും. ജനുവരിയില്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ ദമാമില്‍ നിന്നും സര്‍വീസുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍