UPDATES

പ്രവാസം

തൊഴില്‍ വിസകളും ഓണ്‍ലൈനാക്കാൻ ഒരുങ്ങി ഒമാൻ; വിസാ നടപടി ക്രമങ്ങൾ എളുപ്പമാക്കുകയും കാലതാമസം ഒഴിവാക്കുകയുമാണ് ഉദ്ദേശം

ഇപ്പോൾ വിസിറ്റ് വിസയും സ്പോൺസർ ആവശ്യമില്ലാത്ത വിസയും ഓൺലൈനായി അപേക്ഷിക്കാൻ കഴിയും

തൊഴിൽ വിസകളും ഓൺലൈനാക്കാൻ ഒരുങ്ങി ഒമാൻ. വിസാ നടപടി ക്രമങ്ങൾ എളുപ്പമാക്കുകയും കാലതാമസം ഒഴിവാക്കുകയുമാണ് ഇ-വിസയുടെ ഉദ്ദേശം. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് ഇ-വിസ വിഭാഗം വൃത്തങ്ങൾ അറിയിച്ചു.

ഇപ്പോൾ വിസിറ്റ് വിസയും സ്പോൺസർ ആവശ്യമില്ലാത്ത വിസയും ഓൺലൈനായി അപേക്ഷിക്കാൻ കഴിയും. എന്നാൽ ബാക്കി വിസകളും ഈ വർഷം അവസാനത്തോടെ ഓൺലൈനാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ-വിസ പ്രൊജക്ട് മാനേജർ അബ്ദുല്ല അൽ കൽബാനി അറിയിച്ചു.സ്പോൺസർ ആവശ്യമുളള ടൂറിസ്റ്റ് വിസ, സ്പോൺസർ ആവശ്യമില്ലാത്ത ടൂറിസ്റ്റ് വിസ, ജി.സി.സിയിലെ താമസക്കാർക്കുള്ള ടൂറിസ്റ്റ് വിസ, എക്പ്രസ് വിസ എന്നിവയാണ് ഓൺലൈനിൽ അപേക്ഷിക്കാൻ കഴിയുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓഫീസുകൾ വഴി 36 വിവിധ തരം വിസകളാണ് ഒമാൻ നൽകുന്നത്

ജോലി വിസക്കൊപ്പം നിക്ഷേപക വിസ, വിദ്യാർഥി വിസ, കുടുംബ വിസ, താൽകാലിക ജോലി വിസ തുടങ്ങിയ വിസകളും ഓൺലൈനായി മാറും. ഒരു ലക്ഷത്തിലധികം വിസകളാണ് ഇതുവരെ ഇ വിസ സമ്പ്രദായം ആരംഭിച്ചതിന് ശേഷം നൽകിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍