UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎച്ച്പി തെരഞ്ഞെടുപ്പ്; ആർഎസ്എസ് തൊഗാഡിയയെ വെട്ടിനിരത്തി

212 പേരടങ്ങുന്ന വോട്ടർമാരാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ആർഎസ്എസ് ഇടപെട്ട് 37 പേരെക്കൂടി ലിസ്റ്റിൽ ചേർത്തുവെന്ന ഗുരുതരമായ ആരോപണവുമായി രാഘവറെ‍ഡ്ഢി കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു.

വിഎച്ച്പി അന്തർദ്ദേശീയ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ ഹൈക്കോടതി ജ‍ഡ്ജിയും ഹിമാചൽ ഗവർണറുമായ വിഷ്ണു സദാശിവ് കോക്ജെക്ക് ജയം. നിലവിലെ പ്രസിഡണ്ട് രാഘവറെഡ്ഢിയെ വോട്ടെടുപ്പിൽ തോൽപ്പിച്ചാണ് കോക്ജെ പ്രസിഡണ്ടാകുന്നത്. ഇതോടെ തിരിച്ചടി കിട്ടിയത് നിലവിലെ വർക്കിങ് പ്രസിഡണ്ടായ പ്രവീൺ തൊഗാ‍ഡിയയ്ക്കാണ്.

രാഘവറെഡ്ഢി പ്രസിഡണ്ടായിരിക്കുമ്പോൾ വർക്കിങ് പ്രസിഡണ്ട് സ്ഥാനം തൊഗാഡിയയ്ക്കാണ് നൽകിയിരുന്നത്. ഇത് തടയാൻ ആർഎസ്എസ് വൻ സന്നാഹങ്ങളോടെ രംഗത്തിറങ്ങിയിരുന്നു. 212 പേരടങ്ങുന്ന വോട്ടർമാരാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ആർഎസ്എസ് ഇടപെട്ട് 37 പേരെക്കൂടി ലിസ്റ്റിൽ ചേർത്തുവെന്ന ഗുരുതരമായ ആരോപണവുമായി രാഘവറെ‍ഡ്ഢി കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു.

സംഘടനയുടെ ബൈലോയെ മാനിക്കാതെയാണ് പുതിയ ആളുകളെ ആർഎസ്എസ് തിരുകിക്കയറ്റിയതെന്നാണ് രാഘവറെഡ്ഢി ആരോപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രീതിയാണ് തൊഗാഡിയയുടെ വീഴ്ചയ്ക്ക് വഴിയൊരുക്കിയത്. മോദിയുമായുള്ള പ്രശ്നങ്ങൾ തീർക്കാൻ തൊഗാഡിയയോട് ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും തൊഗാഡിയ വഴങ്ങിയിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍