UPDATES

പ്രവാസം

അംഗീകാരമില്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലി നേടി; കുവൈറ്റില്‍ മുന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ കസ്റ്റഡിയില്‍

വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് ഭാഗമായി മാന്‍ അതോറിറ്റിയെ സമീപിച്ചപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമല്ലെന്നു കണ്ടെത്തിയത്.

കുവൈറ്റില്‍ ആധികാരികതയില്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് തൊഴില്‍ നേടി എന്ന കാരണത്താല്‍ മൂന്നു ഇന്ത്യന്‍ വംശജരായ എന്‍ജിനീയര്‍മാര്‍ പിടിക്കപ്പെട്ടതായി റിപോര്‍ട്ട്. കുവൈത്ത് എജിനിയേഴ്സ് സൊസൈറ്റി മേധാവി ഫൈസല്‍ അല്‍ അത്താലിനെ ഉദ്ദരിച്ചാണ് റിപോര്‍ട്ട്. അന്വേഷണത്തില്‍ ഇവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമല്ലെന്ന് വ്യക്തമായതായി ഫൈസല്‍ അല്‍ അത്താല്‍ പറഞ്ഞു.

പെട്രോളിയം മേഖലയില്‍ എന്‍ജിനിയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മൂന്നു ഇന്ത്യക്കാരാണ് പിടിക്കപ്പെട്ടത്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് ഭാഗമായി മാന്‍ അതോറിറ്റിയെ സമീപിച്ചപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമല്ലെന്നു കണ്ടെത്തിയത്. ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് മൂന്നു പേരുടെയും ഫയലുകള്‍ പരിശോധിച്ചതെന്നും അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ഇവര്‍ സൊസൈറ്റിയെ സമീപിച്ചിരുന്നെങ്കിലും മാനദണ്ഡം പാലിക്കപ്പെടാത്തതിനാല്‍ അംഗീകാരം നല്‍കിയിരുന്നില്ലെന്നും പറയുന്നു. അക്രഡിറ്റേഷനു അര്‍ഹരല്ലെന്നു കാണിച്ചു മൂവരുടെയും ഫയലുകള്‍ എഞ്ചിനിയര്‍സ് സൊസൈറ്റി പ്രോസിക്യൂഷന് കൈമാറിയിരുന്നു. മാന്‍പവര്‍ അതോറിറ്റിയുടെ ഫയലുകളിലും ഇവര്‍ എന്‍ജിനീയര്‍മാരാണെന്നു തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈത്ത് എന്‍ജിനിയറിങ് സൊസൈറ്റിയുടെ എന്‍.ഒ.സി ഉള്ളവരെയാണ് മാന്‍പവര്‍ അതോറിറ്റി എഞ്ചിനിയര്‍മാരായി പരിഗണിക്കുക. അതേസമയം ഇന്ത്യയിലെ എന്‍.ബി.എ അക്രഡിറ്റഡ് കോളേജുകളില്‍ നിന്നുള്ള പഠിച്ചിറങ്ങുന്നവര്‍ക്കു മാത്രമാണ് എന്‍ജിനീയറിങ് സൊസൈറ്റി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍