UPDATES

പ്രവാസം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുഎഇഎക്‌സ്‌ചേഞ്ച്, യൂണിമണി വഴി സൗജന്യമായി പണമയക്കാം

അയക്കുന്ന പണത്തിന് നാട്ടില്‍ നൂറ് ശതമാനം നികുതിയിളവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. യൂണിമണിയും യുഎഇ എക്‌സ്‌ചേഞ്ചും പ്രവര്‍ത്തിക്കുന്ന എല്ലാനാടുകളില്‍ നിന്നുമുള്ള ഇടപാടുകള്‍ക്കും ഈസൗജന്യങ്ങള്‍ ബാധകമാണ്.

കേരളത്തില്‍ കാലവര്‍ഷക്കെടുതിയില്‍ വിഷമിക്കുന്നജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് ഗള്‍ഫില്‍ നിന്നുള്‍പ്പെടെ യൂണിമണി യുഎഇ എക്‌സ്‌ചേഞ്ച് ശാഖകളില്‍നിന്ന് സേവന ഫീസ് കൂടാതെ പണമയക്കാന്‍ സംവിധാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്പ്രസ്തുത സേവനം ലഭ്യമാക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി ഫിനാബ്ലര്‍ എക്‌സിക്യൂട്ടീവ്ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട്വാര്‍ത്ത സ്ഥിരീകരിച്ചു.  തിരുവനന്തപുരത്ത് പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവലോകനവിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിഇക്കാര്യം പ്രഖ്യാപിച്ചത്. ഇതനുസരിച്ച്ഗള്‍ഫില്‍കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലെ യൂണിമണിശാഖകളില്‍ നിന്നും യുഎഇ, ഒമാന്‍, ബഹ്റൈന്‍എന്നിവിടങ്ങളിലെ യുഎഇ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും Chief Minister’s Distress Relief Fund (CMDRF), Account Number: 67319948232, Bank: State Bank of India, City Branch, Thiruvananthapuram, IFS Code: SBIN0070028 എന്ന അക്കൗണ്ടിലേക്ക് അയക്കുന്ന എല്ലാ ഇടപാടുകളും സൗജന്യമായിരിക്കും. ഈ വിധത്തില്‍ അയക്കുന്ന പണത്തിന് നാട്ടില്‍ നൂറ് ശതമാനം നികുതിയിളവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. യൂണിമണിയും യുഎഇ എക്‌സ്‌ചേഞ്ചും പ്രവര്‍ത്തിക്കുന്ന എല്ലാനാടുകളില്‍ നിന്നുമുള്ള ഇടപാടുകള്‍ക്കും ഈസൗജന്യങ്ങള്‍ ബാധകമാണ്.

യൂണിമണി, യുഎഇ എക്‌സ്‌ചേഞ്ച്, എക്‌സ്പ്രസ്മണി, ട്രാവലക്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഫിനാബ്ലര്‍ ഹോള്‍ഡിങ്കമ്പനിയുടെ ചെയര്‍മാന്‍ ഡോ. ബിആര്‍. ഷെട്ടിനേരത്തെ മുഖ്യമന്ത്രിയുടെ പ്രസ്തുതനിധിയിലേക്ക് രണ്ട് കോടി രൂപ വാഗ്ദത്തം ചെയ്തിട്ടുണ്ട്. ചില മാധ്യമങ്ങള്‍ ശേഖരിക്കുന്ന സഹായ ഫണ്ടുകളിലേക്കും യുഎഇ എക്‌സ്‌ചേഞ്ച്, എന്‍.എം.സി. സ്ഥാപനങ്ങള്‍ 25 ലക്ഷം രൂപനല്‍കിയിട്ടുണ്ട്.

ഈ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹസ്ഥാപനമായ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ചും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്കള്ള സേവന ഫീസ് ഒഴിവാക്കിയിട്ടുണ്ട്..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍