UPDATES

പ്രവാസം

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസം; തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തൊഴില്‍ തേടിയെത്തുന്ന ഗാര്‍ഹിക തൊഴിലാളിയെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ ഹാജരാകാത്തപക്ഷം ഗാര്‍ഹിക തൊഴിലാളിയുടെ പ്രവേശനം തടയണമെന്നും കരടില്‍ നിര്‍ദേശമുണ്ട്

കുവൈറ്റുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കുവൈറ്റില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരാര്‍ വ്യവസ്ഥ ഗുണം ചെയ്‌തേക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മില്‍ തയാറാക്കിയിരുന്നു. ധാരണാപത്രത്തിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് സംയുക്ത സമിതിയെ നിയോഗിക്കാനും തീരുമാനമായി. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. തുടര്‍ന്ന് സ്വമേധയാ കരാര്‍ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ടാകും. കുവൈറ്റില്‍ ജോലിചെയ്യുന്ന മൂന്നു ലക്ഷം ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളില്‍ 9,0000 പേര്‍ വനിതകളാണ്. അതേസമയം കുവൈത്തില്‍ നിന്ന് നാടുകടത്തുന്ന വിദേശികളുടെ വിമാന ടിക്കറ്റ് ബന്ധപ്പെട്ട എംബസികളുടെ ഉത്തരവാദിത്തം ആക്കണമെന്ന് കുവൈറ്റ് പാര്‍ലമെന്റ് അംഗം ഉസാമ അല്‍ ഷഹീന്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായുള്ള കരാറുകളില്‍ അതിന് വ്യവസ്ഥ ഉണ്ടാക്കണമെന്നും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കരട് നിര്‍ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

തൊഴില്‍ തേടിയെത്തുന്ന ഗാര്‍ഹിക തൊഴിലാളിയെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ ഹാജരാകാത്തപക്ഷം ഗാര്‍ഹിക തൊഴിലാളിയുടെ പ്രവേശനം തടയണമെന്നും കരടില്‍ നിര്‍ദേശമുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുംകുവൈറ്റ് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹും ഒപ്പുവച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍