UPDATES

വിപണി/സാമ്പത്തികം

2017-ല്‍ ഇന്ത്യയുമായി ഖത്തര്‍ നടത്തിയത് ആയിരം കോടി ഡോളറിന്റെ വ്യാപാരം

ആറായിരത്തിലേറെ ഖത്തര്‍-ഇന്ത്യ സംയുക്ത സംരംഭങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയുമായി ഖത്തര്‍ നടത്തുന്ന വ്യാപാര ബന്ധം കഴിഞ്ഞ വര്‍ഷം ആയിരം കോടി ഡോളര്‍ കടന്നു. ആറായിരത്തിലേറെ ഖത്തര്‍-ഇന്ത്യ സംയുക്ത സംരംഭങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 24 എണ്ണം പൂര്‍ണമായും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ളതാണ്.

ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘവുമായി സംഘടിപ്പിച്ച യോഗത്തില്‍ ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഫസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തവാറാണ് 2017-ല്‍ ഇന്ത്യയുമായി നടത്തിയ വ്യാപാരത്തിന്റെ കണക്ക് പുറത്തുവിട്ടത്.

സാമ്പത്തിക മേഖലയില്‍ മാത്രമല്ല മറ്റ് പല മേഖലകളിലും ഖത്തറും ഇന്ത്യയും തമ്മില്‍ സഹകരണമുണ്ടെന്നും ഇരു രാജ്യങ്ങളുടെയും കമ്പനികള്‍ക്കിടയില്‍ വ്യാപാര പങ്കാളിത്തമുണ്ടാക്കുന്നതിനെ ഖത്തര്‍ ചേംബര്‍ സ്വാഗതം ചെയ്യുന്നുവെന്നും യോഗത്തില്‍ മുഹമ്മദ് ബിന്‍ പറഞ്ഞു.

ഇന്ത്യയും ഖത്തറുമായുള്ളത് ചരിത്രപരമായ ബന്ധമാണെന്ന് ഖത്തറിലെ ഇന്ത്യന്‍ സ്ഥാപനപതി പി. കുമരന്‍ പറഞ്ഞു. ഖത്തറിലെ ഏറ്റവും വലിയ സമൂഹമാണ് ഇന്ത്യന്‍ സമൂഹം. 2022 ലോകകപ്പുള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇന്ത്യന്‍ സമൂഹവും പങ്കാളികളാണ്.

തൊഴില്‍ വ്യാപാര നിയമങ്ങളില്‍ ഖത്തര്‍ നടത്തിയ പരിഷ്‌ക്കാരങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഇന്ത്യയിലെയും ഖത്തറിലെയും സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണത്തില്‍ ഏറെ സാധ്യതകളുണ്ടെന്നും പി. കുമരന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍