UPDATES

പ്രവാസം

യുഎഇയില്‍ മൂന്ന് വയസുകാരന്റെ രക്ഷകനായി മാറിയ പ്രവാസിക്ക് അഭിനന്ദന പ്രവാഹം

ഞായറാഴ്ച രാത്രിയാണ് നുഐമിയയിലെ കെട്ടിടത്തില്‍ വലിയ തീപിടുത്തമുണ്ടായത്. കുഞ്ഞിനെ രക്ഷിച്ചതിന് പിന്നാലെ താഴേക്ക് ചാടിയ അമ്മ താഴെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.

യുഎഇയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് വയസുകാരന്റെ രക്ഷകനായി മാറിയ പ്രവാസിക്ക് അഭിനന്ദന പ്രവാഹം. നുഐമിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തതില്‍ നിന്ന് തന്റെ കുട്ടിയെ രക്ഷപെടുത്താനായി  അമ്മ നിസഹായയായി കേണപ്പോള്‍ ബംഗ്ലാദേശ് പൗരനായ ഫാറൂഖ് ഇസ്ലാം നൂറുല്‍ ഹഖ് മുന്നോട്ട് വരികയായിരുന്നു.
കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഫാറൂഖിനെ അജ്മാന്‍ സിവില്‍ ഡിഫന്‍സ് ആദരിക്കുകയും ചെയ്തു. തീപിടുത്തത്തില്‍കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിനടുത്ത് നിന്ന് അമ്മ നിസഹായ ആയി നിന്നമ്പോള്‍ ധൈര്യത്തോടെ കുഞ്ഞിനെ തന്റെ കൈകളിലേക്ക്
എറിയാന്‍ ആംഗ്യം കാണിക്കുകയായിരുന്നു ഫാറൂഖ്. ജനലിന്റെ നേരെ താഴേ നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ കൈകളിലേക്ക് അമ്മ കുട്ടിയെ എറിയുകയായിരുന്നു. കുട്ടിയെ പരുക്കുകള്‍ ഒന്നും കൂടാതെ രക്ഷിച്ച ഫാറൂഖിനെ അഭിന്ദിച്ച് നിരവധി പേര്‍ എത്തിയിരുന്നു.

സംഭവത്തെ കുറിച്ച് ഫാറൂഖ് പറയുന്നതിങ്ങനെയാണ് ‘ മുറിയില്‍ പുക നിറഞ്ഞ് ശ്വാസം മുട്ടുന്ന കുഞ്ഞിനെയും കൈയില്‍ പിടിച്ച് നിന്ന് അമ്മ ഒരു നിമിഷം തന്റെ മുഖത്തേക്ക് നോക്കി. താന്‍ രണ്ട് കൈയും വിടര്‍ത്തി കുഞ്ഞിനെ പിടിക്കാന്‍ നില്‍ക്കുന്നത് പോലെ ആംഗ്യം കാണിച്ചു. ഇതോടെ സ്ത്രീ കുഞ്ഞിനെ താഴേക്ക് ഇട്ടുതരികയായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാലും പിന്നില്‍ നിന്ന ജനങ്ങള്‍ കൈയടിക്കുന്നത് കേട്ടപ്പോഴാണ് കുട്ടി രക്ഷപെട്ടുവെന്ന് മനസിലായത്. ദൈവത്തിന് നന്ദി പറഞ്ഞു. ജീവിതത്തില്‍ ഒരു നല്ലകാര്യം ചെയ്‌തെന്ന അനുഭൂതിയാണ് തനിക്കുണ്ടായതെന്നും ‘ വെല്‍ഡിങ് ജോലി ചെയ്യുന്ന ഫാറൂഖ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് നുഐമിയയിലെ കെട്ടിടത്തില്‍ വലിയ തീപിടുത്തമുണ്ടായത്. കുഞ്ഞിനെ രക്ഷിച്ചതിന് പിന്നാലെ താഴേക്ക് ചാടിയ അമ്മ താഴെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കെട്ടിടത്തിലെ ഒരു വാഷിങ് മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍