UPDATES

പ്രവാസം

ഖത്തര്‍ ലോകകപ്പ്: വോളണ്ടിയര്‍ രജിസ്ട്രേഷന് മുന്നില്‍ ഇന്ത്യക്കാര്‍

160-ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വോളണ്ടിന്റിയര്‍ ആകാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2022-ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ വോളണ്ടിയര്‍മാരാകാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍. രജിസ്ട്രേഷന്‍ ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ 20,000-ത്തിലേറെ ഇന്ത്യക്കാരാണ് വോളണ്ടിയര്‍ ആകാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ആകെ അപേക്ഷകളുടെ എണ്ണം 1,42,600 കടന്നു. ലോകകപ്പ് ഫുട്ബോളിന്റെ പ്രാദേശിക സംഘടനയായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി(എസ്സി) സെപ്റ്റംബര്‍ രണ്ടു മുതലാണ് ഓണ്‍ലൈനായി വോളണ്ടിയര്‍ രജിസ്ട്രേഷന്‍ ആരംഭിച്ചത്.

160-ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വോളണ്ടിന്റിയര്‍ ആകാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഖത്തറിന് പുറമെ, ഒമാന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ തുടങ്ങി മേന മേഖലയില്‍ നിന്നുള്ള 22 രാജ്യങ്ങളില്‍ നിന്നുള്ളവരും റജിസ്റ്റര്‍ ചെയ്തവരിലുണ്ട്. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ളവരാണ് രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെ പേരും.

ഖത്തറില്‍ നിന്ന് 7200 പേരും, ഒമാനില്‍ നിന്ന് 10,000, ജോര്‍ദാന്‍ – 9800, ഈജിപ്ത് 12,000, മൊറോക്കോ 10,500, അല്‍ജേരിയ 8000 എന്നിങ്ങനെയാണ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കണക്ക്. ലോകകപ്പില്‍ വോളണ്ടിയര്‍മാരാകുന്നതിലൂടെ ഇവന്റ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി, മാര്‍ക്കറ്റിംഗ്, കമ്യൂണിക്കേഷന്‍സ്, ഓഡിയന്‍സ് മാനേജ്മെന്റ്, സുരക്ഷ, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവൃത്തിക്കാന്‍ അവസരം ലഭിക്കും.

2022-ലെ ഖത്തര്‍ ലോകകപ്പിനുള്ള ശക്തമായ പിന്തുണയാണ് വൊളന്റിയര്‍ പദ്ധതിക്കുള്ള അപേക്ഷകരുടെ ബാഹുല്യത്തിലൂടെ വ്യക്തമാകുന്നതെന്ന് എസ്സിയുടെ കമ്യൂണിറ്റി എന്‍ഗേജ്മെന്റ് മാനേജര്‍ മീദ് അല്‍ എമാദി പറഞ്ഞു.

2022 ഖത്തര്‍ ലോകകപ്പ് വോളണ്ടിയര്‍ രജിസ്ട്രേഷന്‍ ലിങ്ക് – https://www.sc.qa/en/opportunities/volunteer

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍