UPDATES

പ്രവാസം

മഴക്കെടുതി; വിദേശത്തുനിന്നുള്ള സംഭാവനകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കി യുഎഇ, ലുലു എക്‌സ്‌ചേഞ്ചുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ Unified Payment Interface (UPI) അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ www.kerala.gov.in വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ മഴക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന വിദേശ മലയാളികള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കും. വിദേശ പണമിടപാടുകളില്‍ സജീവമായിട്ടുള്ള യുഎഇ എക്‌സ്‌ചേഞ്ച് / ലുലു എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളാണ് ഇതിനായി സന്നദ്ധത അറിയിച്ചിട്ടുള്ളത്. കേരളത്തിലെ മഴക്കെടുതിയടക്കം ചര്‍ച്ച ചെയു്ന്നതിനായി ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇതിനു പുറമേ കേന്ദ്ര സര്‍ക്കാരിന്റെ Unified Payment Interface (UPI) അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ www.kerala.gov.in വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള സംഭാവനകള്‍ക്കുള്ള രസീതും ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റും തത്സമയം തന്നെ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തി.  ബാങ്ക് കൗണ്ടറുകളില്‍ നല്‍കുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ 155300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ദുരിതാശ്വാനിധിയിലേക്ക് പണമടക്കാന്‍ പേമെന്റ് ഗേറ്റ് വേ

ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്റ് ഗേറ്റ് വേ സജ്ജമാക്കി്. പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍