UPDATES

പ്രവാസം

1251 നിയമ ലംഘനങ്ങള്‍,2.17 കോടി രൂപയുടെ ട്രാഫിക് പിഴ; 23 വയസുകാരന്‍  യുഎഇയില്‍ പിടിയില്‍

1251 ഗതാഗത നിയമ ലംഘനങ്ങളാണ് 23കാരനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മമൂറ പൊലീസ് ചീഫ് കേണല്‍ വലീദ് മുഹമ്മദ് ജുമ അറിയിച്ചു.

യുഎഇയില്‍ പലപ്പോഴായി ഗതാഗത നിയമം ലംഘിച്ച് വന്‍തുക പിഴ ലഭിച്ച യുവാവിനെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പലപ്പോഴായി 11.58 ലക്ഷം ദിര്‍ഹം (2.17 കോടിയോളം രൂപ) ഇയാള്‍ പിഴ ചുമത്തിയിട്ടുള്ളതായും റാസല്‍ഖൈമ പൊലീസ് അറിയിച്ചു. 23 വയസുകാരനായ സ്വദേശി യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

1251 ഗതാഗത നിയമ ലംഘനങ്ങളാണ് 23കാരനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മമൂറ പൊലീസ് ചീഫ് കേണല്‍ വലീദ് മുഹമ്മദ് ജുമ അറിയിച്ചു. പൊലീസിന്റെ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സായിരുന്നു ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

1200 തവണയും അമിത വേഗതയുടെ പേരിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 51 തവണ വാഹനം പിടിച്ചെടുക്കാന്‍ തക്കവിധമുള്ള നിയമ ലംഘനങ്ങളുമുണ്ടായി. ഇങ്ങനെയാണ് 1,158,000 ദിര്‍ഹത്തിന്റെ പിഴയായി മാറിയത്. ട്രാഫിക് നിയമം ലംഘിച്ചവരുടെ പട്ടികയില്‍ കൂടുതല്‍ പിഴ ലഭിച്ചവരില്‍  വലിയ റെക്കോര്‍ഡാണ് ഇതെന്നും അധികൃതര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍