UPDATES

വീണ്ടും ഗുജറാത്ത്: പശുവിന്റെ ജഡം നീക്കാത്തതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചു

അഴിമുഖം പ്രതിനിധി

പശുവിന്റെ ജഡം നീക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ദളിത് യുവതിയെയും കുടുംബത്തെയും മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ചു. ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ കര്‍ജയിലാണ് സംഭവം നടന്നത്. പശുവിന്റെ ജഡം നീക്കാത്തതിനെ ചൊല്ലി യുവതിയെയും ഭര്‍ത്താവിനെയും ഉള്‍പ്പടെ അഞ്ചുപേരെ ദര്‍ബാര്‍ സമുദായത്തില്‍പെട്ട ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ ഗര്‍ഭിണിയായ സംഗീത റണവാസിയെയും(25), ഭര്‍ത്താവ് നിലേഷ് റണവാസിയെയും കുടുംബാംഗങ്ങളെയും പലന്‍പുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗര്‍ഭിണിയായ സംഗീത ഡോക്ടറുമാരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം.

മേല്‍ജാതിക്കാരായ ദര്‍ബാര്‍ സമുദായത്തില്‍പെട്ടവര്‍ പശുവിന്റെ ജഡം നീക്കിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സംഗീതയും നിലേഷും അത് നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മേല്‍ജാതിക്കാര്‍ ഇവരുടെ കുടുംബത്തെ ആക്രമിച്ചത്. അക്രമികളില്‍ ആറോളംപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പശുവിന്റെ ജഡം മറവു ചെയ്യാതിനെ തുടര്‍ന്ന് ഉനയില്‍ ദളിതുകള്‍ ആക്രമിക്കപ്പെടുകയും അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ സംഭവങ്ങള്‍ ഉണ്ടാവുന്നത്. അതിനാല്‍ സംഭവ സ്ഥലത്ത്‌ പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍