UPDATES

എഡിറ്റര്‍

ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം കുറയ്ക്കാന്‍ പുകവലി; ഓസ്ട്രേലിയയിലെ അപകടകരമായ ട്രെന്‍ഡ്

Avatar

പുകവലിയുടെ ദൂഷ്യവശങ്ങള്‍ എന്തൊക്കെയെന്നു സിഗരറ്റ് പാക്കറ്റുകളില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പലരും അത് അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയുടെ കണ്ടെത്തല്‍ അതിനു വിപരീതമാണ്. ആ മുന്നറിയിപ്പിനെ മറ്റൊരു തരത്തില്‍ കണക്കാക്കിയിരിക്കുകയാണ് അവിടത്തെ ചില വനിതകള്‍.

ഗര്‍ഭിണിയായിരിക്കുന്ന സമയത്തെ പുകവലി ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം കുറയ്ക്കും എന്നാണ് മുന്നറിയിപ്പ്. എന്നാല്‍ അവിടത്തെ ചിലര്‍ ഈ മുന്നറിയിപ്പ് ഒരു പുതിയ ട്രെന്‍ഡ് ആക്കിയിരിക്കുകയാണ്. ഭാരം കുറഞ്ഞ കുട്ടികളെ പ്രസവിക്കുമ്പോള്‍ വേദന കുറവായതിനാല്‍ ഗര്‍ഭസമയം പുകവലി ശീലമാക്കുകയാണ് അവര്‍. വളരെ കുറച്ചു മാത്രം പേര്‍ ആയിരുന്നു ഈ അപകടകരമായ ടെക്നിക് ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. അതേ സമയം പുകവലി കുട്ടികളില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ച് ഇക്കൂട്ടര്‍ ആലോചിക്കുന്നില്ല എന്ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമം ദി ഇന്‍ഡിപെന്‍ഡന്‍റ്റ് സൂചിപ്പിക്കുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

https://goo.gl/xROq1r

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍