അഴിമുഖം പ്രതിനിധി
അന്‍വര്‍ റഷീദീന്റെ പ്രതിഷേധങ്ങള്‍ക്ക് ഇത്രമേല്‍ ചൂടുണ്ടാകുന്നതില്‍ അത്ഭുതമുണ്ടാകില്ല, അയാളെ അറിയുന്ന ആര്‍ക്കും തന്നെ. ഒരു അഭിമുഖത്തിനിടയില്‍ അന്‍വര്‍ അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞുപോയൊരു കാര്യമുണ്ട്; സിനിമ എന്നെ സംബന്ധിച്ച് ജീവിതത്തില്‍ മൂന്നാംസ്ഥാനത്ത് മാത്രം വരുന്നൊരു കാര്യമാണ്. അതിനും മുകളില്‍ പലതും തനിക്കുണ്ടെന്ന്. താന്‍ സ്വയമൊരു ബിസിനസ്സുകാരന്‍ ആണെന്നു തുറന്നു സമ്മതിക്കാനും തയ്യാറായവനാണ്. സംവിധായകനായും നിര്‍മാതാവായും അന്‍വര്‍ ചെയ്ത ഒരു സിനിമയും നഷ്ടം എന്ന പേര് കേള്‍പ്പിക്കാത്തവയായിരുന്നു. അങ്ങനെയുള്ളൊരാളുടെ പ്രതിഷേധത്തിന് മൂര്‍ച്ഛ കൂടുതലാകും. അയാള്‍ ഉയര്‍ത്തുന്ന പ്രശ്‌നത്തിന് ഗൗരവവും.
യഥാര്‍ത്ഥത്തില്‍ ഇവിടെ അന്‍വര്‍ റഷീദ് ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധവും, അല്ലെങ്കില്‍ നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനുമൊക്കെ പ്രയോഗിച്ചിരിക്കുന്ന ഭാഷയും വിരല്‍ ചൂണ്ടുന്നത് സിനിമാലോകത്തെ സംഘടകള്‍ക്കുനേരെയാണ്. അഭിനേതാക്കള്‍ക്ക്, സാങ്കേതിപ്രവര്‍ത്തകര്‍ക്ക്, നിര്‍മാതാക്കള്‍ക്ക്, വിതരണക്കാര്‍ക്ക്; സകലഗ്രൂപ്പിനും സംഘടനകളാണ്. സിനിമ എന്ന വ്യവസായത്തിന് മൊത്തത്തില്‍ യാതൊരു ഗുണവും ചെയ്യാത്ത ഈ സംഘടനകള്‍, കേവലം അതിന്റെയെല്ലാം നേതാക്കന്മാര്‍ക്ക് അവരുടെതായ രാഷ്ട്രീയം കളിക്കാനുള്ള മേഖലമാത്രമാണ്. അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെങ്കില്‍ അതിനെതിരെ പ്രതികരിക്കാനും പണിയെടുക്കാനുമാണ് സംഘടനകള്‍ ശ്രമിക്കേണ്ടതെന്നിരിക്കെ സിനിമയെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ഗൗരവകരവും വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ളതുമായ വിഷയങ്ങളിലൊന്നും പ്രത്യേകിച്ചൊരു പരിഹാരവും ഈ സംഘടനകള്‍ ഉണ്ടാക്കിയിട്ടില്ല.
കാലാകാലങ്ങളായി സിനിമ( മലയാള സിനിമയ്ക്ക് മാത്രമല്ല) എന്ന വ്യവസായത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ തന്നെയാണ് വ്യാജപ്രിന്റുകളുടെ നിര്‍മാണം. സാങ്കേതിക വിദ്യവളരുന്നതിനൊപ്പം വ്യാജന്റെ നിര്‍മാണത്തിലും പുരോഗതി ഉണ്ടാവുകയും അത് വളരെ വേഗം ആക്‌സസബിള്‍ ആവുകയും ചെയ്തു. ആദ്യം തിയെറ്ററുകളില്‍ നിന്ന് പകര്‍ത്തിയിരുന്നിടത്തു നിന്ന് ഇപ്പോള്‍ സെന്‍സര്‍ കോപ്പി തന്നെ പകര്‍ത്തിയെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. എന്നാല്‍ ഇതേ സൗകര്യങ്ങള്‍ തന്നെ ഈ വ്യാജബിസിനസ്സു പിന്നില്‍ ആരൊക്കെ എന്നറിയാനും സഹായിക്കുമെന്നിരിക്കെയാണ് അതിനുള്ള നടപടികള്‍ വേണ്ടവിധം കൈകൊള്ളാതിരിക്കുകയും പരോക്ഷമായി സിനിമയെ തകര്‍ക്കാന്‍ മൗനാനുവാദം കൊടുക്കുയും ചെയ്യുന്നത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിപ്പാടം എന്ന റെക്കോര്‍ഡിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പ്രേമം എന്ന സിനിമയുടെ സെന്‍സര്‍ കോപ്പി ലീക്കായി വാട്‌സ് ആപ്പില്‍ ക്ലിപ്പിംഗുകളായും സിഡികളായും പ്രചരിക്കാന്‍ തുടങ്ങിയത് തീര്‍ച്ചയായും ആ സിനിമയുടെ നിര്‍മാതാവിനെ മാനസികമായി തകര്‍ത്തിരിക്കണം. ഇത് തടയാന്‍ അന്‍വര്‍ റഷീദ് താന്‍ അംഗമായ മൂന്നു സംഘടനകളോടും, അവരുടെ സഹായം ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല എന്നിടത്താണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തുകയും ഈ വിഷയം മാധ്യമചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നത്തിന് ശക്തമായ പരിഹാരം കാണാന്‍ നില്‍ക്കാതെ, അന്‍വര്‍ റഷീദിന്റെ നടപടിയെ ചോദ്യം ചെയ്യാനാണ് പല സംഘടനാപ്രമാണിമാരും തയ്യാറായിരിക്കുന്നത്. അന്‍വറിനു വേണ്ടി അയാള്‍ ആവശ്യപ്പെടാതെ പോലും അങ്ങോട്ട് ചെന്ന് സഹായങ്ങള്‍ ചെയ്തത്തിന്റെ വിവരങ്ങളും രാജിവച്ചാലും അന്‍വറിനെ ഒറ്റപ്പെട്ടു നില്‍ക്കാന്‍ അനുവദിക്കില്ലെന്ന തരത്തിലുമുള്ള ഒരു വിശദീകരണകുറിപ്പ് ഫെഫ്ക ജനറല്‍ സെക്രട്ടറി തന്റെ ഫെസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. അതേസമയം അദ്ദേഹവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സുരേഷ്് കുമാറുമെല്ലാം അന്‍വറിന്റെ ഇപ്പോഴത്തെ പ്രവൃത്തിയെ വെറും വൈകാരിക പ്രകടനമായി കാണാനുമാണ് ശ്രമിക്കുന്നത്. തന്റെ സിനിമകള്‍ക്കും ഇങ്ങനെയുള്ള ഗതികേടുകളൊക്കെ വന്നിട്ടുണ്ടെന്നു വളരെ നിസ്സാരമായി പറഞ്ഞുപോകുന്നുമുണ്ട് സുരേഷ് കുമാര്‍. സുരേഷ് കുമാര്‍ നിര്‍മിച്ച ഏതുസിനിമയുടെ സെന്‍സര്‍ കോപ്പിയാണ് ലീക്കായി പ്രചരിച്ചിട്ടുള്ളത്? വ്യാജ പ്രിന്റുകള്‍ ഇറങ്ങിയിട്ടുണ്ടാവും, സമ്മതിക്കുന്നു. പക്ഷെ ഇവിടെ കേസ് വേറെയാണ്. പ്രിയദര്‍ശന്റെ ചെന്നൈയിലെ ഫോര്‍ഫ്രെയിംസിലും തിരുവനന്തപുരത്തെ ഏരീസ് വിസ്മയ മാക്‌സിലുമാണ് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി കൊടുത്തിരുന്നത്. തീര്‍ച്ചയായും കോപ്പി ചോര്‍ന്നിരിക്കുന്നത് ഇവിടെ നിന്നാകുമല്ലോ, അല്ലെങ്കില്‍ ഇവിടെയെവിടെയെങ്കിലും ജോലി നോക്കുന്ന ഒരാള്‍ മുഖാന്തരം. കുറച്ച് ദിവസങ്ങള്‍ക്കുമുമ്പാണ് വിജയ് ചിത്രം പുലിയുടെ ടീസര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത കുറ്റത്തിന് ഒരു മലയാളി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്താ ചിത്രങ്ങളിലെല്ലാം സംവിധായകന്‍ പ്രിയദര്‍ശനുമുണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ പ്രബോധനസന്ദേശവും. എന്നാല്‍ പ്രേമത്തിന്റെ കാര്യത്തില്‍, അതും തന്റെയൊരു സ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ വന്നിട്ടും ശബ്ദിക്കാതെയിരിക്കുന്നത് അദ്ദേഹത്തിന്റെ ഏതു നീതിബോധപ്രത്യയശാസ്ത്രമനുസരിച്ചാണ്. അന്‍വര്‍ റഷീദ് വൈകാരികമായി പ്രവര്‍ത്തിച്ചൈങ്കില്‍, വിവേകപൂര്‍വകമായി ചിന്തിക്കുന്ന സുരേഷ് കുമാറിന് ഇതിന്റെ ഉറവിടം എവിടെയായിരിക്കും എന്ന് അന്വേഷിച്ചുകൂടെ. അങ്ങനെ ചെയ്താല്‍, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് കൃത്യമായൊരു മറുപടി കൊടുക്കാനെങ്കിലും സാധിക്കുമായിരുന്നു.
ഇപ്പോള്‍ നാടുമുഴുവനായി വലവീശിയിട്ടിയിരിക്കുകാണ്. ഇതിനകം എഴോ എട്ടോ പേര്‍ കുടുങ്ങിയിട്ടുണ്ട്. ഈ ഒച്ചയും ബഹളവുമൊക്കെ ഒന്നുരണ്ടാഴ്ച്ച കൂടി നടക്കുമെന്നതിനാല്‍ വലയില്‍ വീണവരുടെ എണ്ണം ഇരട്ടയക്കം കടക്കും. പക്ഷേ അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമോ? പണ്ട് ഋഷിരാജ് സിംഗ് സിനിമാക്കാരെ കുറെ മോഹിപ്പിച്ചതാണ്. കൊച്ചിയിലും മലപ്പുറത്തും തിരുവനന്തപുരത്തുമെല്ലാം ഇപ്പോഴും വ്യാജസിനിമാ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പറഞ്ഞതുപോലെ സൈബര്‍ അന്വേഷണത്തിന് അതിന്റെതായൊരു സമയം എടുക്കുമെന്നതൊക്കെ അംഗീകരിച്ചാലും ഇത്തരമൊരു അന്വേഷണംകൊണ്ടുമാത്രം ഇല്ലാതാക്കുന്നൊരു മാഫിയ ആണോ സാര്‍ ഇത്? ഇറ്റലിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറോ കൊച്ചിയിലെ പത്തൊമ്പതുകാരനോ ഒന്നുമല്ല ഈ മാഫിയ. അന്വേഷിച്ചു ചെന്നാല്‍ അടിവേരുകള്‍ കണ്ട് ഞെട്ടും. കേരള പൊലീസിലെ സൈബര്‍ വിദഗ്ദന്മാര്‍ക്ക് പത്തുപതിനഞ്ചുവര്‍ഷത്തെ സമയം ഇതിനകം കിട്ടികഴിഞ്ഞിട്ടുണ്ട്. എന്നിട്ടും പാവം കുറെ പിള്ളേരെ ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്്ത് പത്രത്തില്‍ പടവും വാര്‍ത്തയും കൊടുപ്പിക്കാനെ കഴിഞ്ഞിട്ടുള്ളൂ. ഇവിടെയാണ് നിവിന്‍ പോളി പറഞ്ഞ കാര്യം പ്രസക്തമാകുന്നത്. ഇന്നലെ മറ്റുപല സിനിമകള്‍ക്കും സംഭവിച്ച ദുര്യോഗം ഇന്ന് പ്രേമത്തിന് സംഭവിച്ചു. ഇത് നാളെ നിങ്ങളില്‍ പലര്‍ക്കും സംഭവിക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ ആരുമുണ്ടാകില്ലെന്ന് അയാളെ കൊണ്ട് പറയിക്കണമെങ്കില്‍ ഇന്ന് അവരുടെ കൂടെ ആരും നില്‍ക്കുന്നില്ല എന്ന് തോന്നിയതുകൊണ്ടല്ലേ. ഓരോരോസംഘടനകളുടെയും തലപ്പത്തിരക്കുന്നവര്‍ക്ക് ശക്തമായ രാഷ്ട്രീയബന്ധവും അതുവഴി ഭരണരംഗത്ത് സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരുമാണ്. ഉണ്ണികൃഷ്ണന്റെ പോസ്റ്റ് വായിച്ചാല്‍ തന്നെ അതുമനസ്സിലാകും.പക്ഷെ കത്തി തീര്‍ന്നിട്ടു വെള്ളം കോരാന്‍ നടക്കുന്നതിലെ യുക്തി എന്താണ്. ആന്റി-പൈറസി സെല്ലിനെ സിനിമയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത്തായി നിലനിര്‍ത്താന്‍ ഉണ്ണികൃഷ്ണനെ പോലുള്ളവരുടെ സ്വാധീനം ഉപയോഗിച്ചാല്‍ നടപ്പാക്കാവുന്നതെയുള്ളൂ. ഒരോ സിനിമ ഇറങ്ങുമ്പോഴും അതിനൊപ്പം തന്നെ അതിന്റെ വ്യാജപ്രിന്റുകളും ഇറങ്ങുന്നുണ്ട്. വിവിധ ഓണ്‍ലൈന്‍ സൈറ്റുകളിലും സിനിമ ലഭ്യമാകുന്നുണ്ട്. ഇവയെക്കെതിരെ അന്വേഷണം നടത്തി മൂലവേര് എവിടെയെന്ന് കണ്ടെത്തി അറത്തുമാറ്റിയാല്‍ ഒറ്റയടിക്കല്ലെങ്കില്‍ വലിയ കാലതാമസമില്ലാതെയെങ്കിലും ഈ വിപത്ത് ഒഴിയും. എങ്ങില്‍ കൂടുതല്‍ പേരെ വൈകാരികമായി നിങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നതില്‍ നിന്ന് തടയാം.
ഇന്നലത്തെ ചില ചാനല്‍ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ സ്വാഭാവികമായും തോന്നിയത്, പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായി പ്രചരിക്കുന്നതിനെക്കാള്‍ വലിയ കുഴപ്പം അന്‍വര്‍ റഷീദ് സംഘടനകളില്‍ നിന്ന് രാജിവച്ചതാണ് എന്നു തോന്നുന്നു. ആ തരത്തില്‍ ഒന്നുരണ്ടുപേര്‍ സംസാരിക്കുകയും ചെയ്തു. ഇതു തന്നെയാണ് നേരത്തെ പറഞ്ഞത്, വെറും ഈഗോയുടെ പേരില്‍ കൂട്ടത്തിലുള്ളവനെ വിധിക്കാനും ശിക്ഷിക്കാനുമാണ് സിനിമയ്ക്കുള്ളിലെ സംഘടകള്‍ എന്നും ശ്രമി്ക്കുന്നതെന്ന്. തോന്ന്യവാസം കാണിച്ചതിന്റെ പേരില്‍ ഇനി അന്‍വര്‍ റഷീദിനെതിരെ നടപടിയെടുക്കാം, അയാളെ വിലക്കാം, സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വാശിപിടിക്കാം. ഒന്നു രണ്ടാഴ്ച്ച മുമ്പ് തൃശ്ശൂരിലെ ഒരു തിയേറ്ററിന് പറഞ്ഞുവച്ചിരുന്ന സിനിമ നല്‍കാതെ വന്നത് വാര്‍ത്തയായിരുന്നു. ഇതേ ജില്ലയിലെ തന്നെ മറ്റൊരു പ്രമാണിയായ തിയേറ്റര്‍ ഉടമ വിതരണക്കാരുടെ സംഘടനയില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ആ തിയേറ്ററില്‍ നിശ്ചയിച്ചിരുന്ന സിനിമ റീലീസ് ചെയ്യാതിരുന്നത്. സംഘടനകളുടെ ശുഷ്‌കാന്തി ആരോടൊക്കെ ആയിരിക്കുമെന്ന് മനസ്സിലാക്കാനാണ് ഈ വിഷയം സൂചിപ്പിച്ചത്. ഇങ്ങനെയെല്ലാം തങ്ങള്‍ക്ക് അഹിതമായി പ്രവര്‍ത്തിക്കുന്നവരെയൊക്കെ പുറത്താക്കാന്‍ മത്സരിക്കുകയല്ലാതെ മറ്റെന്താണ് ഇവര്‍ക്ക് ചെയ്യാനാവുക. തിലകന്‍ എന്ന നടനോട് അദ്ദേഹം അംഗമായിരുന്ന സംഘടന കാണിച്ചതിന്റെ കുറ്റസമമ്മതം ഇപ്പോള്‍ പലതാരങ്ങളും രഹസ്യമായെങ്കിലും പങ്കുവയ്ക്കുന്നുണ്ട്. വേണ്ട സമയത്താണ് ഒരാളെ സഹായിക്കേണ്ടത്. അതല്ലാതെ അയാള്‍ വികാരാധീതനായി പ്രവര്‍ത്തിച്ചു എന്നൊന്നും ന്യായം കണ്ടെത്തി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കരുത്.
ഇതിനിടയില്‍ മറ്റു ചിലരുടെ ആശ്വാസപ്പെടുത്തല്‍, രണ്ടോ മൂന്നോ കോടി മുടക്കിയുണ്ടാക്കിയത് മുപ്പത്തിയാറുകോടിയോളം നേടി തന്നില്ലേ, ഇനിയെന്തിനാണ് ആക്രാന്തം കാണിക്കുന്നതെന്ന്. അന്‍വര്‍ റഷീദ് അയാള്‍ക്ക് നഷ്ടമായ കോടികളെ ഓര്‍ത്തായിരിക്കില്ല അസ്വസ്ഥനായിരിക്കുക. ഇപ്പോള്‍ നടന്നിരിക്കുന്നത് വഞ്ചനയാണ്. ഒരാളെയല്ല, ഒരുപാടുപേരെ വഞ്ചിച്ചിരിക്കുന്നു, ഒരു വ്യവസായത്തെ വഞ്ചിരിക്കുന്നു. അതിനോടാണ് അന്‍വര്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ അയാള്‍ ജയിക്കുമോ തോല്‍ക്കുമോ എന്നറയില്ല, പക്ഷെ അയാളില്‍ ശക്തനായൊരു റിബല്‍ ഉള്ളതുകൊണ്ട് ഒരു സംഘടനകളുടെ പിന്‍ബലമില്ലെങ്കിലും സിനിമകള്‍ എടുക്കാന്‍ അന്‍വറിന് കഴിയും. പക്ഷെ ഇത്തരം വഞ്ചനകള്‍ കൊണ്ട് തോറ്റുതോപ്പിയിട്ടുപോവുക സിനിമ എന്ന വ്യവസായമായിരിക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
(പ്രശസ്ത മലയാള നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടെയിലര്‍ അംബുജാക്ഷന്‍ അഴിമുഖത്തില്‍ എഴുതുന്നു. മലയാള സിനിമ വികസനം എന്ന പേരില്‍ നടക്കുന്ന ‘താലികെട്ടും പാലുകാച്ചലും’ ഇനി മുതല്‍ ടെയിലര്‍ അംബുജാക്ഷന്‍റെ നിരന്തരവും നിര്‍ഭയവുമായ വിലയിരുത്തലിനെ വിധേയമാകും. വിമര്‍ശന ശരങ്ങള്‍ക്കൊണ്ട് മലയാള സിനിമയിലെ ദുഷ്പ്രവണതകളെ കുത്തിക്കീറും. വ്യക്തി ഹത്യയോ നിരുത്തരവാദപരമായ ആക്ഷേപങ്ങളോ അംബുജാക്ഷന്‍റെ മാര്‍ഗ്ഗമല്ല. ലക്ഷ്യം മലയാള സിനിമയുടെ പുഷ്കല കാലം മാത്രം)
അന്‍വര്‍ റഷീദീന്റെ പ്രതിഷേധങ്ങള്‍ക്ക് ഇത്രമേല്‍ ചൂടുണ്ടാകുന്നതില്‍ അത്ഭുതമുണ്ടാകില്ല, അയാളെ അറിയുന്ന ആര്‍ക്കും തന്നെ. ഒരു അഭിമുഖത്തിനിടയില്‍ അന്‍വര്‍ അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞുപോയൊരു കാര്യമുണ്ട്; സിനിമ എന്നെ സംബന്ധിച്ച് ജീവിതത്തില്‍ മൂന്നാംസ്ഥാനത്ത് മാത്രം വരുന്നൊരു കാര്യമാണ്. അതിനും മുകളില്‍ പലതും തനിക്കുണ്ടെന്ന്. താന്‍ സ്വയമൊരു ബിസിനസ്സുകാരന്‍ ആണെന്നു തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകനായും നിര്‍മാതാവായും അന്‍വര്‍ ചെയ്ത ഒരു സിനിമയും നഷ്ടം എന്ന പേര് കേള്‍പ്പിക്കാത്തവയായിരുന്നു. അങ്ങനെയുള്ളൊരാളുടെ പ്രതിഷേധത്തിന് മൂര്‍ച്ഛ കൂടുതലാകും. അയാള്‍ ഉയര്‍ത്തുന്ന പ്രശ്‌നത്തിന് ഗൗരവവും.
യഥാര്‍ത്ഥത്തില്‍ ഇവിടെ അന്‍വര്‍ റഷീദ് ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധവും, അല്ലെങ്കില്‍ നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനുമൊക്കെ പ്രയോഗിച്ചിരിക്കുന്ന ഭാഷയും വിരല്‍ ചൂണ്ടുന്നത് സിനിമാലോകത്തെ സംഘടനകള്‍ക്കുനേരെയാണ്. അഭിനേതാക്കള്‍ക്ക്, സാങ്കേതിപ്രവര്‍ത്തകര്‍ക്ക്, നിര്‍മാതാക്കള്‍ക്ക്, വിതരണക്കാര്‍ക്ക്; സകലഗ്രൂപ്പിനും സംഘടനകളാണ്. സിനിമ എന്ന വ്യവസായത്തിന് മൊത്തത്തില്‍ യാതൊരു ഗുണവും ചെയ്യാത്ത ഈ സംഘടനകള്‍, കേവലം അതിന്റെയെല്ലാം നേതാക്കന്മാര്‍ക്ക് അവരുടെതായ രാഷ്ട്രീയം കളിക്കാനുള്ള മേഖല മാത്രമാണ്. അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെങ്കില്‍ അതിനെതിരെ പ്രതികരിക്കാനും പണിയെടുക്കാനുമാണ് സംഘടനകള്‍ ശ്രമിക്കേണ്ടതെന്നിരിക്കെ സിനിമയെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ഗൗരവകരവും വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ളതുമായ വിഷയങ്ങളിലൊന്നും പ്രത്യേകിച്ചൊരു പരിഹാരവും ഈ സംഘടനകള്‍ ഉണ്ടാക്കിയിട്ടില്ല.
കാലാകാലങ്ങളായി സിനിമ (മലയാള സിനിമയ്ക്ക് മാത്രമല്ല) എന്ന വ്യവസായത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ തന്നെയാണ് വ്യാജപ്രിന്റുകളുടെ നിര്‍മാണം. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം വ്യാജന്റെ നിര്‍മാണത്തിലും പുരോഗതി ഉണ്ടാവുകയും അത് വളരെ വേഗം ആക്‌സസബിള്‍ ആവുകയും ചെയ്തു. ആദ്യം തിയെറ്ററുകളില്‍ നിന്ന് പകര്‍ത്തിയിരുന്നിടത്തു നിന്ന് ഇപ്പോള്‍ സെന്‍സര്‍ കോപ്പി തന്നെ പകര്‍ത്തിയെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. എന്നാല്‍ ഇതേ സൗകര്യങ്ങള്‍ തന്നെ ഈ വ്യാജ ബിസിനസിന് പിന്നില്‍ ആരൊക്കെ എന്നറിയാനും സഹായിക്കുമെന്നിരിക്കെയാണ് അതിനുള്ള നടപടികള്‍ വേണ്ടവിധം കൈകൊള്ളാതിരിക്കുകയും പരോക്ഷമായി സിനിമയെ തകര്‍ക്കാന്‍ മൗനാനുവാദം കൊടുക്കുകയും ചെയ്യുന്നത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിപ്പാടം എന്ന റെക്കോര്‍ഡിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പ്രേമം എന്ന സിനിമയുടെ സെന്‍സര്‍ കോപ്പി ലീക്കായി വാട്‌സ് ആപ്പില്‍ ക്ലിപ്പിംഗുകളായും സിഡികളായും പ്രചരിക്കാന്‍ തുടങ്ങിയത് തീര്‍ച്ചയായും ആ സിനിമയുടെ നിര്‍മാതാവിനെ മാനസികമായി തകര്‍ത്തിരിക്കണം. ഇത് തടയാന്‍ അന്‍വര്‍ റഷീദ് താന്‍ അംഗമായ മൂന്നു സംഘടനകളോടും, അവരുടെ സഹായം ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല എന്നിടത്താണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തുകയും ഈ വിഷയം മാധ്യമചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നത്തിന് ശക്തമായ പരിഹാരം കാണാന്‍ നില്‍ക്കാതെ, അന്‍വര്‍ റഷീദിന്റെ നടപടിയെ ചോദ്യം ചെയ്യാനാണ് പല സംഘടനാപ്രമാണിമാരും തയ്യാറായിരിക്കുന്നത്. അന്‍വറിനു വേണ്ടി അയാള്‍ ആവശ്യപ്പെടാതെ പോലും അങ്ങോട്ട് ചെന്ന് സഹായങ്ങള്‍ ചെയ്തതിന്റെ വിവരങ്ങളും രാജിവച്ചാലും അന്‍വറിനെ ഒറ്റപ്പെട്ടു നില്‍ക്കാന്‍ അനുവദിക്കില്ലെന്ന തരത്തിലുമുള്ള ഒരു വിശദീകരണകുറിപ്പ് ഫെഫ്ക ജനറല്‍ സെക്രട്ടറി തന്റെ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. അതേസമയം അദ്ദേഹവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സുരേഷ് കുമാറുമെല്ലാം അന്‍വറിന്റെ ഇപ്പോഴത്തെ പ്രവൃത്തിയെ വെറും വൈകാരിക പ്രകടനമായി കാണാനുമാണ് ശ്രമിക്കുന്നത്. തന്റെ സിനിമകള്‍ക്കും ഇങ്ങനെയുള്ള ഗതികേടുകളൊക്കെ വന്നിട്ടുണ്ടെന്നു വളരെ നിസ്സാരമായി പറഞ്ഞുപോകുന്നുമുണ്ട് സുരേഷ് കുമാര്‍. സുരേഷ് കുമാര്‍ നിര്‍മിച്ച ഏതുസിനിമയുടെ സെന്‍സര്‍ കോപ്പിയാണ് ലീക്കായി പ്രചരിച്ചിട്ടുള്ളത്? വ്യാജ പ്രിന്റുകള്‍ ഇറങ്ങിയിട്ടുണ്ടാവും, സമ്മതിക്കുന്നു. പക്ഷെ ഇവിടെ കേസ് വേറെയാണ്. പ്രിയദര്‍ശന്റെ ചെന്നൈയിലെ ഫോര്‍ഫ്രെയിംസിലും തിരുവനന്തപുരത്തെ ഏരീസ് വിസ്മയ മാക്‌സിലുമാണ് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി കൊടുത്തിരുന്നത്. തീര്‍ച്ചയായും കോപ്പി ചോര്‍ന്നിരിക്കുന്നത് ഇവിടെ നിന്നാകാമെന്ന് സംശയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. അല്ലെങ്കില്‍ ഇവിടെയെവിടെയെങ്കിലും ജോലി നോക്കുന്ന ഒരാള്‍ മുഖാന്തരം.
കുറച്ച് ദിവസങ്ങള്‍ക്കുമുമ്പാണ് വിജയ് ചിത്രം പുലിയുടെ ടീസര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത കുറ്റത്തിന് ഒരു മലയാളി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്താ ചിത്രങ്ങളിലെല്ലാം സംവിധായകന്‍ പ്രിയദര്‍ശനുമുണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ പ്രബോധന സന്ദേശവും. എന്നാല്‍ പ്രേമത്തിന്റെ കാര്യത്തില്‍, അതും തന്റെയൊരു സ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ വന്നിട്ടും ശബ്ദിക്കാതെയിരിക്കുന്നത് അദ്ദേഹത്തിന്റെ ഏതു നീതിബോധമനുസരിച്ചാണ്. അന്‍വര്‍ റഷീദ് വൈകാരികമായി പ്രവര്‍ത്തിച്ചൈങ്കില്‍, വിവേകപൂര്‍വകമായി ചിന്തിക്കുന്ന സുരേഷ് കുമാറിന് ഇതിന്റെ ഉറവിടം എവിടെയായിരിക്കും എന്ന് അന്വേഷിച്ചുകൂടെ. അങ്ങനെ ചെയ്താല്‍, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് കൃത്യമായൊരു മറുപടി കൊടുക്കാനെങ്കിലും സാധിക്കുമായിരുന്നു.
ഇപ്പോള്‍ നാടു മുഴുവനായി വലവീശിയിട്ടിയിരിക്കുകയാണ്. ഇതിനകം എഴോ എട്ടോ പേര്‍ കുടുങ്ങിയിട്ടുണ്ട്. ഈ ഒച്ചയും ബഹളവുമൊക്കെ ഒന്നുരണ്ടാഴ്ച്ച കൂടി നടക്കുമെന്നതിനാല്‍ വലയില്‍ വീണവരുടെ എണ്ണം ഇരട്ടയക്കം കടക്കും. പക്ഷേ അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമോ? പണ്ട് ഋഷിരാജ് സിംഗ് സിനിമാക്കാരെ കുറെ മോഹിപ്പിച്ചതാണ്. കൊച്ചിയിലും മലപ്പുറത്തും തിരുവനന്തപുരത്തുമെല്ലാം ഇപ്പോഴും വ്യാജസിനിമാ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പറഞ്ഞതുപോലെ സൈബര്‍ അന്വേഷണത്തിന് അതിന്റെതായൊരു സമയം എടുക്കുമെന്നതൊക്കെ അംഗീകരിച്ചാലും ഇത്തരമൊരു അന്വേഷണംകൊണ്ടുമാത്രം ഇല്ലാതാക്കുന്നൊരു മാഫിയ ആണോ സാര്‍ ഇത്? ഇറ്റലിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറോ കൊച്ചിയിലെ പത്തൊമ്പതുകാരനോ ഒന്നുമല്ല ഈ മാഫിയ. അന്വേഷിച്ചു ചെന്നാല്‍ അടിവേരുകള്‍ കണ്ട് ഞെട്ടും. കേരള പൊലീസിലെ സൈബര്‍ വിദഗ്ദന്മാര്‍ക്ക് പത്തുപതിനഞ്ചുവര്‍ഷത്തെ സമയം ഇതിനകം കിട്ടികഴിഞ്ഞിട്ടുണ്ട്. എന്നിട്ടും പാവം കുറെ പിള്ളേരെ ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് പത്രത്തില്‍ പടവും വാര്‍ത്തയും കൊടുപ്പിക്കാനെ കഴിഞ്ഞിട്ടുള്ളൂ. ഇവിടെയാണ് നിവിന്‍ പോളി പറഞ്ഞ കാര്യം പ്രസക്തമാകുന്നത്. ഇന്നലെ മറ്റുപല സിനിമകള്‍ക്കും സംഭവിച്ച ദുര്യോഗം ഇന്ന് പ്രേമത്തിന് സംഭവിച്ചു. ഇത് നാളെ നിങ്ങളില്‍ പലര്‍ക്കും സംഭവിക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ ആരുമുണ്ടാകില്ലെന്ന് അയാളെ കൊണ്ട് പറയിക്കണമെങ്കില്‍ ഇന്ന് അവരുടെ കൂടെ ആരും നില്‍ക്കുന്നില്ല എന്ന് തോന്നിയതുകൊണ്ടല്ലേ.
ഓരോരോ സംഘടനകളുടെയും തലപ്പത്തിരക്കുന്നവര്‍ക്ക് ശക്തമായ രാഷ്ട്രീയബന്ധവും അതുവഴി ഭരണരംഗത്ത് സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരുമാണ്. ഉണ്ണികൃഷ്ണന്റെ പോസ്റ്റ് വായിച്ചാല്‍ തന്നെ അതുമനസ്സിലാകും. പക്ഷെ കത്തി തീര്‍ന്നിട്ടു വെള്ളം കോരാന്‍ നടക്കുന്നതിലെ യുക്തി എന്താണ്. ആന്റി-പൈറസി സെല്ലിനെ സിനിമയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത്തായി നിലനിര്‍ത്താന്‍ ഉണ്ണികൃഷ്ണനെ പോലുള്ളവരുടെ സ്വാധീനം ഉപയോഗിച്ചാല്‍ നടപ്പാക്കാവുന്നതെയുള്ളൂ. ഒരോ സിനിമ ഇറങ്ങുമ്പോഴും അതിനൊപ്പം തന്നെ അതിന്റെ വ്യാജപ്രിന്റുകളും ഇറങ്ങുന്നുണ്ട്. വിവിധ ഓണ്‍ലൈന്‍ സൈറ്റുകളിലും സിനിമ ലഭ്യമാകുന്നുണ്ട്. ഇവയ്ക്കെതിരെ അന്വേഷണം നടത്തി മൂലവേര് എവിടെയെന്ന് കണ്ടെത്തി അറത്തുമാറ്റിയാല്‍ ഒറ്റയടിക്കല്ലെങ്കില്‍ വലിയ കാലതാമസമില്ലാതെയെങ്കിലും ഈ വിപത്ത് ഒഴിയും. എങ്കില്‍ കൂടുതല്‍ പേരെ വൈകാരികമായി നിങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നതില്‍ നിന്ന് തടയാം.
ഇന്നലത്തെ ചില ചാനല്‍ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ സ്വാഭാവികമായും തോന്നിയത്, പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായി പ്രചരിക്കുന്നതിനെക്കാള്‍ വലിയ കുഴപ്പം അന്‍വര്‍ റഷീദ് സംഘടനകളില്‍ നിന്ന് രാജിവച്ചതാണ് എന്നു തോന്നുന്നു. ആ തരത്തില്‍ ഒന്നുരണ്ടുപേര്‍ സംസാരിക്കുകയും ചെയ്തു. ഇതു തന്നെയാണ് നേരത്തെ പറഞ്ഞത്, വെറും ഈഗോയുടെ പേരില്‍ കൂട്ടത്തിലുള്ളവനെ വിധിക്കാനും ശിക്ഷിക്കാനുമാണ് സിനിമയ്ക്കുള്ളിലെ സംഘടകള്‍ എന്നും ശ്രമിക്കുന്നതെന്ന്. തോന്ന്യവാസം കാണിച്ചതിന്റെ പേരില്‍ ഇനി അന്‍വര്‍ റഷീദിനെതിരെ നടപടിയെടുക്കാം, അയാളെ വിലക്കാം, സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വാശിപിടിക്കാം; അതൊക്കെയാണെല്ലോ കാര്യങ്ങള്‍ പറയുന്നവരുടെ നേര്‍ക്ക് കുറെ കാലമായി ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഒന്നു രണ്ടാഴ്ച്ച മുമ്പ് തൃശ്ശൂരിലെ രാഗം തിയേറ്ററിന് പറഞ്ഞുവച്ചിരുന്ന സിനിമ നല്‍കാതെ വന്നത് വാര്‍ത്തയായിരുന്നു. ഇതേ ജില്ലയിലെ തന്നെ മറ്റൊരു പ്രമാണിയായ തിയേറ്റര്‍ ഉടമ വിതരണക്കാരുടെ സംഘടനയില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ആ തിയേറ്ററില്‍ നിശ്ചയിച്ചിരുന്ന സിനിമ റീലീസ് ചെയ്യാതിരുന്നത്. സംഘടനകളുടെ ശുഷ്‌കാന്തി ആരോടൊക്കെ ആയിരിക്കുമെന്ന് മനസ്സിലാക്കാനാണ് ഈ വിഷയം സൂചിപ്പിച്ചത്. ഇങ്ങനെയെല്ലാം തങ്ങള്‍ക്ക് അഹിതമായി പ്രവര്‍ത്തിക്കുന്നവരെയൊക്കെ പുറത്താക്കാന്‍ മത്സരിക്കുകയല്ലാതെ മറ്റെന്താണ് ഇവര്‍ക്ക് ചെയ്യാനാവുക. തിലകന്‍ എന്ന നടനോട് അദ്ദേഹം അംഗമായിരുന്ന സംഘടന കാണിച്ചതിന്റെ കുറ്റസമമ്മതം ഇപ്പോള്‍ പലതാരങ്ങളും രഹസ്യമായെങ്കിലും പങ്കുവയ്ക്കുന്നുണ്ട്. വേണ്ട സമയത്താണ് ഒരാളെ സഹായിക്കേണ്ടത്. അതല്ലാതെ അയാള്‍ വികാരാധീനനായി പ്രവര്‍ത്തിച്ചു എന്നൊന്നും ന്യായം കണ്ടെത്തി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കരുത്.
ഇതിനിടയില്‍ മറ്റു ചിലരുടെ ആശ്വാസപ്പെടുത്തല്‍, രണ്ടോ മൂന്നോ കോടി മുടക്കിയുണ്ടാക്കിയത് മുപ്പത്തിയാറുകോടിയോളം നേടി തന്നില്ലേ, ഇനിയെന്തിനാണ് ആക്രാന്തം കാണിക്കുന്നതെന്ന്. അന്‍വര്‍ റഷീദ് അയാള്‍ക്ക് നഷ്ടമായ കോടികളെ ഓര്‍ത്തായിരിക്കില്ല അസ്വസ്ഥനായിരിക്കുക. ഇപ്പോള്‍ നടന്നിരിക്കുന്നത് വഞ്ചനയാണ്. ഒരാളെയല്ല, ഒരുപാടുപേരെ വഞ്ചിച്ചിരിക്കുന്നു, ഒരു വ്യവസായത്തെ വഞ്ചിരിക്കുന്നു. അതിനോടാണ് അന്‍വര്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ അയാള്‍ ജയിക്കുമോ തോല്‍ക്കുമോ എന്നറയില്ല, പക്ഷെ അയാളില്‍ ശക്തനായൊരു റിബല്‍ ഉള്ളതുകൊണ്ട് ഒരു സംഘടനകളുടെ പിന്‍ബലമില്ലെങ്കിലും സിനിമകള്‍ എടുക്കാന്‍ അന്‍വറിന് കഴിയും. പക്ഷെ ഇത്തരം വഞ്ചനകള്‍ കൊണ്ട് തോറ്റുതോപ്പിയിട്ടുപോവുക സിനിമ എന്ന വ്യവസായമായിരിക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
(പ്രശസ്ത മലയാള നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടെയിലര്‍ അംബുജാക്ഷന്‍ അഴിമുഖത്തില്‍ എഴുതുന്നു. മലയാള സിനിമ വികസനം എന്ന പേരില്‍ നടക്കുന്ന ‘താലികെട്ടും പാലുകാച്ചലും’ ഇനി മുതല്‍ ടെയിലര്‍ അംബുജാക്ഷന്‍റെ നിരന്തരവും നിര്‍ഭയവുമായ വിലയിരുത്തലിന് വിധേയമാകും. വിമര്‍ശന ശരങ്ങള്‍ക്കൊണ്ട് മലയാള സിനിമയിലെ ദുഷ്പ്രവണതകളെ കുത്തിക്കീറും. വ്യക്തി ഹത്യയോ നിരുത്തരവാദപരമായ ആക്ഷേപങ്ങളോ അംബുജാക്ഷന്‍റെ മാര്‍ഗ്ഗമല്ല. ലക്ഷ്യം മലയാള സിനിമയുടെ പുഷ്കല കാലം മാത്രം)
അന്‍വര്‍ റഷീദീന്റെ പ്രതിഷേധങ്ങള്‍ക്ക് ഇത്രമേല്‍ ചൂടുണ്ടാകുന്നതില്‍ അത്ഭുതമുണ്ടാകില്ല, അയാളെ അറിയുന്ന ആര്‍ക്കും തന്നെ. ഒരു അഭിമുഖത്തിനിടയില്‍ അന്‍വര്‍ അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞുപോയൊരു കാര്യമുണ്ട്; സിനിമ എന്നെ സംബന്ധിച്ച് ജീവിതത്തില്‍ മൂന്നാംസ്ഥാനത്ത് മാത്രം വരുന്നൊരു കാര്യമാണ്. അതിനും മുകളില്‍ പലതും തനിക്കുണ്ടെന്ന്. താന്‍ സ്വയമൊരു ബിസിനസ്സുകാരന്‍ ആണെന്നു തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകനായും നിര്‍മാതാവായും അന്‍വര്‍ ചെയ്ത ഒരു സിനിമയും നഷ്ടം എന്ന പേര് കേള്‍പ്പിക്കാത്തവയായിരുന്നു. അങ്ങനെയുള്ളൊരാളുടെ പ്രതിഷേധത്തിന് മൂര്‍ച്ഛ കൂടുതലാകും. അയാള്‍ ഉയര്‍ത്തുന്ന പ്രശ്‌നത്തിന് ഗൗരവവും.
യഥാര്‍ത്ഥത്തില്‍ ഇവിടെ അന്‍വര്‍ റഷീദ് ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധവും, അല്ലെങ്കില്‍ നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനുമൊക്കെ പ്രയോഗിച്ചിരിക്കുന്ന ഭാഷയും വിരല്‍ ചൂണ്ടുന്നത് സിനിമാലോകത്തെ സംഘടനകള്‍ക്കുനേരെയാണ്. അഭിനേതാക്കള്‍ക്ക്, സാങ്കേതിപ്രവര്‍ത്തകര്‍ക്ക്, നിര്‍മാതാക്കള്‍ക്ക്, വിതരണക്കാര്‍ക്ക്; സകലഗ്രൂപ്പിനും സംഘടനകളാണ്. സിനിമ എന്ന വ്യവസായത്തിന് മൊത്തത്തില്‍ യാതൊരു ഗുണവും ചെയ്യാത്ത ഈ സംഘടനകള്‍, കേവലം അതിന്റെയെല്ലാം നേതാക്കന്മാര്‍ക്ക് അവരുടെതായ രാഷ്ട്രീയം കളിക്കാനുള്ള മേഖല മാത്രമാണ്. അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെങ്കില്‍ അതിനെതിരെ പ്രതികരിക്കാനും പണിയെടുക്കാനുമാണ് സംഘടനകള്‍ ശ്രമിക്കേണ്ടതെന്നിരിക്കെ സിനിമയെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ഗൗരവകരവും വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ളതുമായ വിഷയങ്ങളിലൊന്നും പ്രത്യേകിച്ചൊരു പരിഹാരവും ഈ സംഘടനകള്‍ ഉണ്ടാക്കിയിട്ടില്ല.
കാലാകാലങ്ങളായി സിനിമ (മലയാള സിനിമയ്ക്ക് മാത്രമല്ല) എന്ന വ്യവസായത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ തന്നെയാണ് വ്യാജപ്രിന്റുകളുടെ നിര്‍മാണം. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം വ്യാജന്റെ നിര്‍മാണത്തിലും പുരോഗതി ഉണ്ടാവുകയും അത് വളരെ വേഗം ആക്‌സസബിള്‍ ആവുകയും ചെയ്തു. ആദ്യം തിയെറ്ററുകളില്‍ നിന്ന് പകര്‍ത്തിയിരുന്നിടത്തു നിന്ന് ഇപ്പോള്‍ സെന്‍സര്‍ കോപ്പി തന്നെ പകര്‍ത്തിയെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. എന്നാല്‍ ഇതേ സൗകര്യങ്ങള്‍ തന്നെ ഈ വ്യാജ ബിസിനസിന് പിന്നില്‍ ആരൊക്കെ എന്നറിയാനും സഹായിക്കുമെന്നിരിക്കെയാണ് അതിനുള്ള നടപടികള്‍ വേണ്ടവിധം കൈകൊള്ളാതിരിക്കുകയും പരോക്ഷമായി സിനിമയെ തകര്‍ക്കാന്‍ മൗനാനുവാദം കൊടുക്കുകയും ചെയ്യുന്നത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിപ്പാടം എന്ന റെക്കോര്‍ഡിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പ്രേമം എന്ന സിനിമയുടെ സെന്‍സര്‍ കോപ്പി ലീക്കായി വാട്‌സ് ആപ്പില്‍ ക്ലിപ്പിംഗുകളായും സിഡികളായും പ്രചരിക്കാന്‍ തുടങ്ങിയത് തീര്‍ച്ചയായും ആ സിനിമയുടെ നിര്‍മാതാവിനെ മാനസികമായി തകര്‍ത്തിരിക്കണം. ഇത് തടയാന്‍ അന്‍വര്‍ റഷീദ് താന്‍ അംഗമായ മൂന്നു സംഘടനകളോടും, അവരുടെ സഹായം ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല എന്നിടത്താണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തുകയും ഈ വിഷയം മാധ്യമചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നത്തിന് ശക്തമായ പരിഹാരം കാണാന്‍ നില്‍ക്കാതെ, അന്‍വര്‍ റഷീദിന്റെ നടപടിയെ ചോദ്യം ചെയ്യാനാണ് പല സംഘടനാപ്രമാണിമാരും തയ്യാറായിരിക്കുന്നത്. അന്‍വറിനു വേണ്ടി അയാള്‍ ആവശ്യപ്പെടാതെ പോലും അങ്ങോട്ട് ചെന്ന് സഹായങ്ങള്‍ ചെയ്തതിന്റെ വിവരങ്ങളും രാജിവച്ചാലും അന്‍വറിനെ ഒറ്റപ്പെട്ടു നില്‍ക്കാന്‍ അനുവദിക്കില്ലെന്ന തരത്തിലുമുള്ള ഒരു വിശദീകരണകുറിപ്പ് ഫെഫ്ക ജനറല്‍ സെക്രട്ടറി തന്റെ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. അതേസമയം അദ്ദേഹവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സുരേഷ് കുമാറുമെല്ലാം അന്‍വറിന്റെ ഇപ്പോഴത്തെ പ്രവൃത്തിയെ വെറും വൈകാരിക പ്രകടനമായി കാണാനുമാണ് ശ്രമിക്കുന്നത്. തന്റെ സിനിമകള്‍ക്കും ഇങ്ങനെയുള്ള ഗതികേടുകളൊക്കെ വന്നിട്ടുണ്ടെന്നു വളരെ നിസ്സാരമായി പറഞ്ഞുപോകുന്നുമുണ്ട് സുരേഷ് കുമാര്‍. സുരേഷ് കുമാര്‍ നിര്‍മിച്ച ഏതുസിനിമയുടെ സെന്‍സര്‍ കോപ്പിയാണ് ലീക്കായി പ്രചരിച്ചിട്ടുള്ളത്? വ്യാജ പ്രിന്റുകള്‍ ഇറങ്ങിയിട്ടുണ്ടാവും, സമ്മതിക്കുന്നു. പക്ഷെ ഇവിടെ കേസ് വേറെയാണ്. പ്രിയദര്‍ശന്റെ ചെന്നൈയിലെ ഫോര്‍ഫ്രെയിംസിലും തിരുവനന്തപുരത്തെ ഏരീസ് വിസ്മയ മാക്‌സിലുമാണ് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി കൊടുത്തിരുന്നത്. തീര്‍ച്ചയായും കോപ്പി ചോര്‍ന്നിരിക്കുന്നത് ഇവിടെ നിന്നാകാമെന്ന് സംശയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. അല്ലെങ്കില്‍ ഇവിടെയെവിടെയെങ്കിലും ജോലി നോക്കുന്ന ഒരാള്‍ മുഖാന്തരം.
കുറച്ച് ദിവസങ്ങള്‍ക്കുമുമ്പാണ് വിജയ് ചിത്രം പുലിയുടെ ടീസര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത കുറ്റത്തിന് ഒരു മലയാളി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്താ ചിത്രങ്ങളിലെല്ലാം സംവിധായകന്‍ പ്രിയദര്‍ശനുമുണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ പ്രബോധന സന്ദേശവും. എന്നാല്‍ പ്രേമത്തിന്റെ കാര്യത്തില്‍, അതും തന്റെയൊരു സ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ വന്നിട്ടും ശബ്ദിക്കാതെയിരിക്കുന്നത് അദ്ദേഹത്തിന്റെ ഏതു നീതിബോധമനുസരിച്ചാണ്. അന്‍വര്‍ റഷീദ് വൈകാരികമായി പ്രവര്‍ത്തിച്ചെങ്കില്‍, വിവേകപൂര്‍വകമായി ചിന്തിക്കുന്ന സുരേഷ് കുമാറിന് ഇതിന്റെ ഉറവിടം എവിടെയായിരിക്കും എന്ന് അന്വേഷിച്ചുകൂടെ. അങ്ങനെ ചെയ്താല്‍, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് കൃത്യമായൊരു മറുപടി കൊടുക്കാനെങ്കിലും സാധിക്കുമായിരുന്നു.