UPDATES

പ്രേമം വ്യാജന്‍; സെന്‍സര്‍ ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാര്‍ പിടിയില്‍

പ്രേമം സിനിമ സെന്‍സര്‍ കോപ്പിയുടെ വ്യാജന്‍ ഇറക്കിയ കേസില്‍  മൂന്ന് സെന്‍സര്‍ ബോര്‍ഡ് ജീവനക്കാരെ  പോലീസ് അറസ്റ്റ് ചെയ്തു. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ താത്ക്കാലിക ജീവനക്കാരായ നിധിന്‍, കുമാരന്‍, അരുണ്‍ എന്നിവരെയാണ് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ അരുണ്‍, നിധിന്‍ എന്നിവര്‍ നെടുമങ്ങാട് സ്വദേശികളും, കുമാരന്‍ കോവളം സ്വദേശിയുമാണ്‌. ഇന്ന് പുലര്‍ച്ചെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്നെയാണ് എന്നും  അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭ്യമായതായും ആന്റി പൈറസി സെല്‍ വ്യക്തമാക്കി. 

സെന്‍സര്‍ ബോര്‍ഡിന്‍റെ വാട്ടര്‍ മാര്‍ക്ക് വച്ച കോപ്പി ഇന്റര്‍നെറ്റിലൂടെയും വാട്ട്സ്ആപ് എന്നിവയിലൂടെയും ലഭ്യമായതിനെത്തുടര്‍ന്നു നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് പരാതി നല്‍കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ കാര്യമായ അന്വേഷണം ഉണ്ടായത്. സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളില്‍ നിന്നു കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍, ഡിവിഡികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി.

 

.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍