UPDATES

കായികം

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ 25,000-മത് ഗോള്‍ പിറന്നത് ഇബ്രാഹിമോവിചിലൂടെ

Avatar

അഴിമുഖം പ്രതിനിധി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 25,000 ഗോളെന്ന ചരിത്രനേട്ടത്തിന് പങ്കു വഹിച്ച് സ്ലാട്ടന്‍ ഇബ്രാഹിമോവിച്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വീന്‍സീ സിറ്റിക്കെതിരെ ഇരട്ടഗോള്‍ നേടിയാണ് ക്ലബിന്റെ ചരിത്രനേട്ടം ഇബ്രാഹിമോവിച് ആഘോഷിച്ചത്. സ്വീന്‍സീ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ പരാജയപ്പെടുത്തിയത്.

പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. 1992 ഓഗസ്റ്റ് 15-ന് ബിറാന്‍ ഡീനായിരുന്നു പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിനായി ആദ്യ ഗോള്‍ നേടിയത്. 1996-ല്‍ 5000-മത് ഗോളും, 2001-ല്‍ 10,000-മത് ഗോളും മാഞ്ചസ്റ്റര്‍ നേടി.

2006-ല്‍ 15000 ഗോളും,2011-ല്‍ 20,000 ഗോളും നേടിയ മാഞ്ചസ്റ്റര്‍ 2015-ല്‍ നവംബര്‍ 8-ന് 24,000-മത് ഗോളും നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍