UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജുഡീഷ്യല്‍ ആക്ടിവിസം: ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി രാഷ്ട്രപതി

അഴിമുഖം പ്രതിനിധി

ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ അപകടങ്ങളെ കുറിച്ച് ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. അധികാരം ഉപയോഗിക്കുമ്പോള്‍ എല്ലായ്‌പ്പോഴും സമതുലിതാവസ്ഥ  ഉറപ്പായും പാലിക്കണമെന്നും അത്തരമൊരു സാഹചര്യത്തില്‍ സ്വയം വിട്ടു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയാണ് സര്‍വാധികാരി. സ്വന്തം അധികാര പരിധിക്കുള്ളില്‍ നിന്നു വേണം നമ്മുടെ ജനാധിപത്യത്തിന്റെ ഓരോ അവയവങ്ങളും പ്രവര്‍ത്തിക്കേണ്ടത്. അത് മറ്റുള്ളവയുടെ അധികാരത്തിനുമേല്‍ കടന്നുകയറരുതെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

ഭരണഘടനയില്‍ അധികാരം വിഭജിച്ചു നല്‍കിയിരിക്കുന്നതിനെ ബാധിക്കുന്ന തരത്തിലേക്ക് ജുഡീഷ്യല്‍ ആക്ടിവിസം നീങ്ങരുത്. രാജ്യത്തിന്റെ മൂന്ന് തൂണുകള്‍ക്കിടയിലെ അധികാര തുല്യത നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും പ്രയോഗിക്കുന്ന അധികാരങ്ങള്‍ ജുഡീഷ്യറിയുടെ പരിഗണനയ്ക്ക് വിധേയമാകും. എന്നാല്‍ ജുഡീഷ്യറി പാലിക്കുന്ന സ്വയമേയുള്ള അച്ചടക്കവും വിട്ടുനില്‍ക്കലുമാണ് ജുഷീഷ്യറിയുടെ അധികാരത്തിനുള്ള ഏക പരിധി നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍