UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിശ്വഭാരതി വിസി നിയമനം കേന്ദ്ര സര്‍ക്കാരിന്റ ആവശ്യപ്രകാരം രാഷ്ട്രപതി റദ്ദാക്കി

രണ്ട് വര്‍ഷത്തോളമായി വിശ്വഭാരതിക്ക് സ്ഥിരം തലവനില്ല. വിസി നിയമനം എത്രയും പെട്ടെന്ന് നടത്താന്‍ സര്‍വകലാശാല ഭരണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം നീണ്ടു പോകുന്നതിന്റെ ഭാഗമായുള്ള ഭരണ പ്രതിസന്ധിയും ബുദ്ധിമുട്ടുകളും എച്ച്ആര്‍ഡി മന്ത്രാലയത്തിനെഴുതിയ കത്തില്‍ ആക്ടിംഗ് രജിസ്ട്രാര്‍ വ്യക്തമാക്കിയിരുന്നു.

അസാധാരണമായ തീരുമാനത്തിന്റെ ഭാഗമായി പശ്ചിമബംഗാളിലെ ശാന്തിനികേതനിലുള്ള വിശ്വഭാരതി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം രാഷ്ട്രപതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണിത്. സ്വപന്‍ കുമാര്‍ ദത്തയെ വിസിയായി നിയമിക്കാന്‍ നല്‍കിയ അംഗീകാരമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിന്‍വലിച്ചത്. അതേസമയം വിസി സ്ഥാനത്തേയ്്ക്ക് കഴിഞ്ഞ വര്‍ഷം മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ നിര്‍ദ്ദേശിച്ച മൂന്ന് പേരുകളും രാഷ്ട്രപതി തള്ളി. മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം തന്നെയാണ് ഇത്. സ്വപന്‍ കുമാര്‍ ദത്തയുടെ നിയമനം പുനപരിശോധിക്കണമെന്ന് എച്ച്ആര്‍ഡി മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പഴയ നിയമന പാനലിന് പകരം പുതിയ പാനല്‍ കൊണ്ടുവരാനാണ് എച്ച്ആര്‍ഡി ലക്ഷ്യമിട്ടത്. കേന്ദ്ര സര്‍വകലാശാലയായ വിശ്വഭാരതിയുടെ ചാന്‍സലര്‍ പ്രധാനമന്ത്രിയാണ് രാഷ്ട്രപതി അതിന്റെ വിസിറ്ററും.

വൈസ് ചാന്‍സലറുടെ പദവിയിലേയ്ക്ക് മറ്റൊരാളെ സര്‍ക്കാര്‍ തേടും. സ്വപന്‍ കുമാര്‍ ദത്തയ്ക്ക് പുറമെ ഇന്‍ഡോറിലെ ദേവി അഹില്യ വിശ്വവിദ്യാലയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് അധ്യാപകന്‍ പിഎന്‍ മിശ്ര, ഖരഗ്പൂര്‍ ഐഐടിയിലെ ജിയോഫിസിക്‌സ് അധ്യാപകന്‍ ശങ്കര്‍ കുമാര്‍ നാഥ് എന്നിവരെയാണ് വിസി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്.

രണ്ട് വര്‍ഷത്തോളമായി വിശ്വഭാരതിക്ക് സ്ഥിരം തലവനില്ല. വിസി നിയമനം എത്രയും പെട്ടെന്ന് നടത്താന്‍ സര്‍വകലാശാല ഭരണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം നീണ്ടു പോകുന്നതിന്റെ ഭാഗമായുള്ള ഭരണ പ്രതിസന്ധിയും ബുദ്ധിമുട്ടുകളും എച്ച്ആര്‍ഡി മന്ത്രാലയത്തിനെഴുതിയ കത്തില്‍ ആക്ടിംഗ് രജിസ്ട്രാര്‍ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ സ്വപന്‍ കുമാര്‍ ദത്തയുടെ നിയമനം രാഷ്ട്രപതി അംഗീകരിച്ചിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍