UPDATES

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഏകദിന അധ്യാപകനാകുന്നു

അഴിമുഖം പ്രതിനിധി

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒരു ദിവസത്തേയ്ക്ക് അധ്യാപകന്റെ കുപ്പായം അണിയുന്നു. അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ നാലിന് ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് സര്‍വോദയ വിദ്യാലയത്തിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ക്ലാസ് എടുക്കുക. സെപ്തംബര്‍ അഞ്ചിനാണ് അധ്യാപക ദിനം. പ്രസിഡന്‍ഷ്യല്‍ എസ്റ്റേറ്റിലാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ് കഴിഞ്ഞാല്‍ രാഷ്ട്രപതി 100 അധ്യാപകരെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിക്ക് ഈ ആശയം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമാണ് നല്‍കിയത്. ആശയം ഇഷ്ടപ്പെട്ട അദ്ദേഹം അനുമതി നല്‍കുകയായിരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതിലാണ് മുഖര്‍ജി ഊന്നല്‍ നല്‍കുക. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ അധ്യാപക-വിദ്യാഭ്യാസ ബന്ധത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍