UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മനേക ഗാന്ധി

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് കേരളം അര്‍ഹമല്ലെന്നും മനേക

ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്തതിനാല്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍സംഘങ്ങളുമാണ്. കുറ്റവാളികള്‍ക്ക് ഭരിക്കുന്നവരുടെ രാഷ്ട്രീയ പിന്തുണയും ലഭിക്കുന്നുണ്ട്. അതിനാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്നും അവര്‍ പറയുന്നു. കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കുന്ന ഡിജിപിയെ പരിഹസിക്കുകയാണ് അധികാരി വര്‍ഗ്ഗം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ കേരളം തീര്‍ത്തും പരാജയമാണ്. ക്രിമിനലുകളും ക്വട്ടേഷന്‍ സംഘങ്ങളുമാണ് നാടുമുഴുവന്‍. നൂറിന് മുകളില്‍ കേസുകളില്‍ പ്രതിയായവര്‍ വരെ സൈ്വര്യവിഹാരം നടത്തുന്നു. ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി പറയുന്നത് കൂടെയുള്ള മന്ത്രിമാര്‍ പോലും അനുസരിക്കുന്നില്ല.

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് കേരളം അര്‍ഹമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളും കുട്ടികളും ഇവിടെ സുരക്ഷിതരല്ല. യുവനടിക്ക് നേരെയുണ്ടായ ആക്രമം ഇതിന് തെളിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍