UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള പൊലീസിന് രാഷ്ട്രപതിയുടെ മെഡലില്ല

കൃത്യസമയത്ത് പട്ടിക സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പിനുണ്ടായ വീഴ്ചയാണ് കേരളത്തിന് ഒറ്റ മെഡല്‍ പോലും കിട്ടാതിരിക്കാന്‍ കാരണമെന്നാണ് വിവരം. ആഭ്യന്തരവകുപ്പിന്റെ വീഴ്ചക്കെതിരെ പരാതി ഉയര്‍ന്ന് കഴിഞ്ഞു.

ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ കേരള പൊലീസ് ഇല്ല. പൊലീസ് മെഡലുകള്‍ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് കേരള പൊലീസിന് ഇത്തവണ ഒറ്റ മെഡല്‍ പോലും ഇല്ലെന്ന വിവരം പുറത്തുവന്നത്. കൃത്യസമയത്ത് പട്ടിക സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പിനുണ്ടായ വീഴ്ചയാണ് കേരളത്തിന് ഒറ്റ മെഡല്‍ പോലും കിട്ടാതിരിക്കാന്‍ കാരണമെന്നാണ് വിവരം. ആഭ്യന്തരവകുപ്പിന്റെ വീഴ്ചക്കെതിരെ പരാതി ഉയര്‍ന്ന് കഴിഞ്ഞു.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന സമിതിയാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. കേരളത്തില്‍ ഐഎഎസ് – ഐപിഎസ് പോര് ശക്തമായതോടെ പട്ടിക തയ്യാറാക്കാനുള്ള സമിതി യോഗം ചേര്‍ന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനാലാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രത്തിന് കൈമാറാന്‍ വൈകിയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

എന്നാല്‍ ഇതിനെ ഖണ്ഡിച്ച് ആഭ്യന്തര വകുപ്പ് രംഗത്തെത്തി. കൃത്യസമയത്ത് തന്നെ പട്ടിക അയച്ചെന്നതാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കേണ്ടത് ഡിസംബര്‍ 31ന് ആയിരുന്നു. ഇതിന് മുമ്പ് ഐപിഎസ് – ഐഎഎസ് സമിതി യോഗം ചേര്‍ന്നെന്നും പട്ടിക തയ്യാറാക്കി അയച്ചതാണെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ വിവാദമുയര്‍ന്നപ്പോള്‍ പ്രതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍