UPDATES

കേരള ഹൈക്കോടതി പരിസരത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ

അഴിമുഖം പ്രതിനിധി

കേരള ഹൈക്കോടതി പരിസരത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയാണ് ഹൈക്കോടതിയുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞക്ക് ഉത്തരവിട്ടത്. ഹൈക്കോടതി പരിസരത്ത് രണ്ട് മാസത്തേക്ക് പൊതുയോഗം, സംഘം ചേരല്‍, ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ നിരോധിച്ചിരിക്കുകയാണ്.

ഹൈക്കോടതിയുടെ ജൂലൈ 27-ലെ ഇടക്കാല ഉത്തരവിന്റെയും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കഴിഞ്ഞ പത്തിനു നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ കളക്ടര്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 144 (3) വകുപ്പ് പ്രകാരം നിരോധനാജ്ഞക്ക് ഉത്തരവിട്ടത്.

ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങള്‍ കളക്ടര്‍ നിയമവകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് ചീഫിനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കണയന്നൂര്‍ തഹസില്‍ദാര്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍