UPDATES

സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി; അടിയന്തര പ്രമേയം അനുവദിച്ചില്ല

അഴിമുഖം പ്രതിനിധി

വിപണിയിലെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി ദിവാകരന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നും വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. അതേസമയം വിലക്കയറ്റം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സി ദിവാകരന്‍ പറഞ്ഞു. സബ്‌സിഡി നല്‍കി വിലക്കയറ്റം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍