UPDATES

വിദേശം

റാലികളും ടൗണ്‍ഹാളുകളും നിറയ്ക്കുന്ന ‘പ്രൈമറി ടൂറിസ്റ്റുകള്‍’

Avatar

ഡേവിഡ് വീജെല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സെനറ്റര്‍ ടെഡ് ക്രൂസ് കാണാന്‍ ആഗ്രഹിക്കാത്തതരം വോട്ടറായിരുന്നു മാഡെലീന്‍ റമാലെ. വ്യക്തിവൈരാഗ്യം കൊണ്ടായിരുന്നില്ല. ന്യൂഹാംപ്‌ഷെയറിലെ വോട്ടെടുപ്പില്‍ ക്രൂസ് എത്ര ശ്രമിച്ചാലും റമാലെയ്ക്ക് വോട്ട് ചെയ്യാനാകുകയുമില്ലായിരുന്നു. കാരണം ബോസ്റ്റണിലെ എമേഴ്‌സണ്‍ കോളജിലെ ക്ലാസിനുവേണ്ടിയാണ് റമാലെ അവിടെ വന്നത്.

”ആര്‍ക്കു വോട്ട് ചെയ്യണമെന്ന് ഞാന്‍ ഇനിയും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ’, വോട്ടെടുപ്പിനു മണിക്കൂറുകള്‍ക്കു മുമ്പും റമാലെ പറഞ്ഞത് അതായിരുന്നു.

കാലിഫോര്‍ണിയക്കാരിയായ റമാലെ അര്‍ക്കന്‍സാസ് പ്രൈമറിക്കുവേണ്ടിയുള്ള ഹിലരി ക്ലിന്റന്റെ പ്രചാരണ സുവനീര്‍ ധരിച്ചാണെത്തിയിരുന്നത്. ‘ഞാന്‍ ഇനിയും അഭിപ്രായംമാറ്റിയേക്കാം. സ്വതന്ത്രമാധ്യമങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല’, കടന്നുപോയ ഒ രുറിപ്പബ്ലിക്കന്‍ പ്രചാരകനില്‍നിന്നു ബട്ടണ്‍ വാങ്ങിക്കൊണ്ട് റമാലെ പക്ഷേ പറഞ്ഞത് അങ്ങനെയായിരുന്നു. എന്നാല്‍ തനിക്കു ക്രൂസിനോട് അധികമൊന്നും ചോദിക്കാനില്ലെന്നും റമാലെ സമ്മതിച്ചിരുന്നു.

‘ഏതുതരം പട്ടിക്കുട്ടിയെയാണ് ക്രൂസിനിഷ്ടം എന്നറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

ന്യൂഹാംപ്‌ഷെയര്‍ പ്രൈമറിയുടെ അവസാനദിവസങ്ങളില്‍ പോലും സ്വന്തം വാദഗതികള്‍ ഉറപ്പിച്ചുകഴിഞ്ഞ, സമ്മതിദായകരെ രൂപപ്പെടുത്തിക്കഴിഞ്ഞ, കൈയടികിട്ടാനുള്ള വരികള്‍ മിനുക്കിയെടുത്തുകഴിഞ്ഞ സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് പുതിയതരം ‘പ്രൈമറിവിനോദസഞ്ചാരി’കളെയായിരുന്നു. അവസാനപാദത്തില്‍ ഇവിടെ ചെലവഴിക്കപ്പെട്ട പണത്തിന്റെ മൂന്നിലൊന്നും ഇത്തരം ആളുകളില്‍നിന്നാണെന്ന് രണ്ടായിരത്തിലെ തിരഞ്ഞെടുപ്പിലെ വിവരങ്ങള്‍ കാണിക്കുന്നു. ട്രംപിന്റെ സാന്നിധ്യമില്ലാത്ത കാലമായിരുന്നു അതെന്ന് ഓര്‍ക്കുക.

ഈ വര്‍ഷത്തെ വോട്ടെടുപ്പിന്റെ തലേ ആഴ്ച ‘പ്രൈമറിടൂറിസ്റ്റുകള്‍’ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേസമയം ഉപദ്രവവും സഹായവുമായി. അവരുടെകാറുകള്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ നിറച്ചതിനാല്‍ യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് ദൂരസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത് കഷ്ടപ്പെടേണ്ടിവന്നു. ക്ഷുഭിതരായ നിരവധി പേര്‍ മടങ്ങിപ്പോകുകയും ചെയ്തു.

എന്നാല്‍ ഇത്തരക്കാരുടെ തിരക്കുമൂലം യോഗസ്ഥലങ്ങള്‍ നിറഞ്ഞു. ട്വിറ്ററിലും ടിവിയിലും അവസാനനിമിഷ പിന്തുണയുടെ ആവേശമായി ഇവരുടെ മുഖങ്ങള്‍ നിരന്നു. നല്ലത്.

ഇവര്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷുഭിതരാക്കി. ജനാഭിപ്രായം അറിയാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമം മസാച്ചുസെറ്റ്‌സിലും മെയ്‌നിലും നിന്നുള്ള ‘സഞ്ചാരി’കളുടെ ഉപയോഗശൂന്യമായ വര്‍ത്തമാനമായിമാറി. പ്രചാരകരുടെ വീക്ഷണത്തില്‍ അത്ര മോശമായ കാര്യമല്ലെങ്കിലും.

‘നേരിട്ടുവന്ന് നടപടിക്രമങ്ങള്‍ കണ്ടുമനസിലാക്കാനുള്ള ആഗ്രഹം വിസ്മയാവഹംതന്നെ’, ക്രൂസിന്റെ വക്താവ് ആലീസ്സ്റ്റുവാര്‍ട്ട് പറഞ്ഞു. ‘2008ല്‍ ഞാന്‍ പരിചയപ്പെട്ട ടെന്നിസീയില്‍നിന്നുള്ള ഒരാളെയും ഭാര്യയെയും ഇത്തവണ ഞാന്‍ വീണ്ടും കണ്ടു. എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ ഈ ചുറ്റിസഞ്ചാരം ആവര്‍ത്തിക്കുന്നു. ഭാര്യയെ ഹവായിയിലോ മറ്റോകൊണ്ടുപോകൂവെന്ന് പറയണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ ഇതാണ് അവര്‍ ആഗ്രഹിക്കുന്നത്’.

ഫ്‌ളോറിഡയിലെ വിന്റര്‍ പാര്‍ക്കില്‍നിന്നുള്ള ആന്‍ഡിയെയും എമ്മാ ലിസ്റ്റനെയും പോലുള്ള കൗമാരക്കാരും സഞ്ചാരികളിലുണ്ട്. ഇരുകക്ഷികളും ഓപ്പണ്‍ പ്രൈമറികള്‍ നടത്തുമ്പോള്‍ ന്യൂഹാംപ്‌ഷെയര്‍ സന്ദര്‍ശിക്കണമെന്ന് വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നവരാണ് ഇവര്‍.

മറ്റു ചിലര്‍ ആക്ടിവിസ്റ്റുകളാണ്. നോര്‍ത്ത് കരോലിനയില്‍നിന്നുവന്ന ഗ്രെഗ് ഫിസ്‌കസിനെപ്പോലെ 2008 തിരഞ്ഞെടുപ്പില്‍നിന്നുള്ള മെമെന്റോകള്‍ സൂക്ഷിക്കുന്നവര്‍. ബില്‍ ക്ലിന്റന്‍ നല്‍കിയെന്ന് പറയുന്ന ഒരു ഹിലരി ക്ലിന്റന്‍ നട്ട്ക്രാക്കറാണ് ഗ്രെഗിന്റെ പ്രദര്‍ശനവസ്തു.

ടൂറിസ്റ്റുകളെക്കൊണ്ട് കഷ്ടത്തിലാകുന്ന സ്ഥാനാര്‍ത്ഥികളുമുണ്ട്. ഓഹിയോയിലെ ഗവര്‍ണര്‍ ജോണ്‍ കസിഷിന് വോട്ടര്‍മാരല്ലാത്ത ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് സമയം പാഴാക്കേണ്ടിവന്നു. മാഞ്ചെസ്റ്ററില്‍ ഒരുചെറുപ്പക്കാരന്‍ ഇസ്രയേലിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ചോദിച്ച് കസിഷിന്റെ എട്ടുമിനിറ്റ് അപഹരിച്ചു. അയാള്‍ മിനെസോട്ടയില്‍ നിന്നുള്ളയാളാണെന്നു മനസിലായത് പിന്നീടാണ്.

ഹോളിസില്‍ മേരിലാന്‍ഡില്‍നിന്നുള്ള രണ്ടുപേര്‍ കസിഷിനോടു ചോദിച്ചത് ഇതാണ്: ‘റോണ്‍ പോളിന്റെ അനുയായികളുടെ വോട്ട് നിങ്ങള്‍ക്ക് എങ്ങനെ നേടാനാകും?’

‘ മേരിലാന്‍ഡില്‍ എത്ര ആളുകളുണ്ട്?’, കസിഷ് ചോദിച്ചു.

‘അഞ്ചുമില്യണോളം’, ചോദ്യകര്‍ത്താവ് പറഞ്ഞു.

‘ശരി. മേരിലാന്‍ഡില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടുപേര്‍ നിങ്ങളാണ്,’ കസിഷ് പറഞ്ഞു.

അടുത്ത ദിവസം കസിഷിന്റെ പ്രചാരണ ബസ് അദ്ദേഹത്തിന്റെ ആകര്‍ഷകമായ ഓഫിസിനടുത്തെത്തിയപ്പോള്‍ കസിഷിനുവേണ്ടി പ്രചാരണത്തിനെത്തിയവരില്‍ നിരവധിപേര്‍ വോട്ട് ചെയ്യാനാകാത്ത സന്ദര്‍ശകരായിരുന്നു. റോണ്‍ പോളിന്റെ അടുത്തുനിന്ന് കസിഷ് ക്യാംപിലെത്തിയ മൈക്കല്‍ ബ്യുന്‍ഡോയ്ക്ക് സന്ദര്‍ശകരെക്കൊണ്ടുള്ള പ്രയോജനം മനസിലായി.

‘ മെയ്ന്‍, മസാച്ചുസെറ്റ്‌സ്, വെര്‍മോണ്ട് എല്ലാം നേരത്തെ നടക്കുന്നവയാണ്’, ബ്യുന്‍ഡോ പറഞ്ഞു. ‘ അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞവര്‍ഷം റോണ്‍ ഈ സംസ്ഥാനങ്ങളില്‍ ചലനമുണ്ടാക്കിയത്’.

ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയുടെ പ്രചാരണ മാനേജര്‍ ‘വിദേശ’ വോട്ടര്‍മാരുടെ വരവ് നല്ല കാര്യമായാണു കാണുന്നത്. ‘ മസാച്ചുസെറ്റ്‌സ് നേരത്തെ നടക്കുന്ന പ്രൈമറികളില്‍ ഒന്നാണ്. അതിനാല്‍ അവര്‍ ഇവിടെയുള്ളത് നല്ലതാണ്. ഞങ്ങള്‍ അവരുടെ വിവരങ്ങള്‍ പിടിച്ചെടുക്കുന്നു.’

മറ്റുസ്ഥലങ്ങളില്‍നിന്ന് ന്യൂഹാംപ്‌ഷെയറിലെത്തുന്നവരെ ചൊവ്വാഴ്ചത്തെ വോട്ടര്‍മാരെപ്പോലെ സ്വീകരിക്കേണ്ട കാര്യവുമില്ല. വെള്ളിയാഴ്ച സാലേമിലെ ടൗണ്‍ഹാളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്നെത്തിയ സന്ദര്‍ശകന്‍ ക്രൂസിന്റെ എതിരാളിയെ നിശബ്ദനാക്കാനുള്ള കഴിവിന്റെ ഇരയായി.

ഫോര്‍ഡ്ഹാം യൂണിവേഴ്‌സിറ്റി പ്രഫസറായ ജോണ്‍ ഡാവന്‍പോര്‍ട്ട് ക്രൂസിന്റെ പ്രസംഗം കഴിഞ്ഞയുടന്‍ എണീറ്റു. ന്യൂജഴ്‌സിയില്‍നിന്ന് ഇവിടെ വരെ വന്നത് ഒരുചോദ്യംചോദിക്കാനാണെന്നു പറഞ്ഞ ഡാവന്‍പോര്‍ട്ട് സിറിയയിലെ അമേരിക്കന്‍ ഇടപെടലിനെപ്പറ്റി നീണ്ട ഒരുചോദ്യം തുടങ്ങി. ആ സമയമത്രയും നിസംഗതയോടെ നിന്ന ക്രൂസിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: ‘ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നാണ് നിങ്ങള്‍ പറയുന്നത്’

മറ്റുചില ഇടപെടലുകാര്‍ കൂടുതല്‍ മാന്യരാണ്. സ്റ്റീവ് ഡുപ്രെ എന്ന റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകന്‍ ജോണ്‍ മക്കെയ്‌ന്റെ പ്രചാരണത്തിലെ പരാമര്‍ശങ്ങളോടെ ‘സെക്രട്ടറി ഓഫ് ഫണ്‍’ എന്ന വിളിപ്പേരു നേടി. പ്രൈമറികള്‍ എങ്ങനെ നടക്കുന്നു എന്നു കണ്ടറിയാന്‍ രണ്ടാമതും റിപ്പബ്ലിക്കന്‍ സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നു.

ഭാഗ്യമുള്ള സന്ദര്‍ശകര്‍ക്ക് ചുവന്ന വിന്‍ഡ്‌ബ്രേക്കറുകളും താമസസൗകര്യവും ചടങ്ങുകള്‍ സന്ദര്‍ശിക്കാന്‍ സൗകര്യത്തിന് ഡ്രൈവറെയും ലഭിക്കും. ഞായറാഴ്ച രാത്രി അവര്‍ ഡുപ്രെയ്ക്കും ചില റിപ്പോര്‍ട്ടര്‍മാര്‍ക്കുമൊപ്പം സൂപ്പര്‍ ബൗള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഒരു ക്രൂയിസ് കപ്പലിലെന്നപോലെ അടുത്ത ദിവസത്തെ പരിപാടികള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ എവിടെയും നിരന്നിരുന്നു.

ഡുപ്രെയുടേത് ഒരുകാരുണ്യപ്രവൃത്തിയായിരുന്നില്ല. അതിഥികളില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളുമുണ്ടായിരുന്നു. ന്യൂഹാംപ്‌ഷെയര്‍ ആദ്യ പ്രൈമറിയായി തുടരുമോ എന്ന കാര്യത്തില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളവരാണിവര്‍.

‘ഇത് ഒരുമഹത്തായ പാരമ്പര്യമാണ്,’ മിസിസിപ്പിയില്‍നിന്നുള്ള നാഷനല്‍ കമ്മിറ്റി അംഗം ഹെന്റി ബാര്‍ബര്‍ പറഞ്ഞു. എന്നാല്‍ ന്യൂഹാംപ്‌ഷെയര്‍പ്രൈമറി പരിശോധിക്കുന്ന മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായി നിരീക്ഷണങ്ങളോടെ പിന്നണിയില്‍ നില്‍ക്കാനാണ് ബര്‍ബറുടെ ആഗ്രഹം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍