UPDATES

രാജ്യം ടീം ഇന്ത്യയായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

രാജ്യം ടീം ഇന്ത്യയായി പ്രവര്‍ത്തിക്കുമെന്ന് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐക്യമാണ് ശക്തി. രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്ന ഒരു ശ്രമവും അനുവദിക്കില്ല. ഐക്യം തകര്‍ന്നാല്‍ സ്വപ്‌നം തകരും. എല്‍പിജി സബ്‌സിഡി ബാങ്കിലൂടെ നല്‍കാന്‍ ആരംഭിച്ചതോടെ അഴിമതി കുറഞ്ഞു. സര്‍ക്കാര്‍ നിലവില്‍ വന്നിട്ട് ഇതുവരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല. സൈനികര്‍ക്കായുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും. സൈനികര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ആറുമാസം കൊണ്ട് 5000 കോടി രൂപയുടെ കള്ളപ്പണം തിരികെ കൊണ്ടുവന്നു. കള്ളപ്പണം തിരികെ എത്തിക്കുന്നതിന് വിവിധ രാജ്യങ്ങളുമായി കരാറിലേര്‍പ്പെട്ടു. 20 ലക്ഷംപേര്‍ സബ്‌സിഡി ഒഴിവാക്കാന്‍ സമ്മതിച്ചു. 2020-ഓടെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കും. ചെറിയ സര്‍ക്കാര്‍ ജോലികള്‍ക്കായി അഭിമുഖം നടത്തുന്നത് ഒഴിവാക്കണം. സര്‍ട്ടിഫിക്കറ്റുകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണം ജോലി നല്‍കാന്‍ എന്നും മോദി പറഞ്ഞു.
.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍