UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാഡം തുസാദ്സ് മ്യൂസിയത്തില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയും

അഴിമുഖം പ്രതിനിധി

ലോക പ്രശസ്ത മെഴുകു പ്രതിമ മ്യുസിയമായ മാഡം തുസാദ്‌സിൽ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയും സ്ഥാനം പിടിക്കും. ഏപ്രില്‍ അവസാന വാരത്തോടെ പ്രതിമ അനാവരണം ചെയ്യുമെന്ന് മ്യൂസിയം വക്താക്കള്‍ അറിയിച്ചു. ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, ബാങ്കോക്ക്‌ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലാണ് മോദിയുടെ പ്രതിമ സ്ഥാപിക്കുക. ബരാക് ഒബാമയ്ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയായതിനാലാണ് മോദിയെ തെരെഞ്ഞെടുത്തത് എന്ന് മ്യൂസിയം വക്താക്കള്‍ പറയുന്നു. ക്രീം നിറമുള്ള ജാക്കറ്റ്, കുര്‍ത്ത എന്നിവ ധരിച്ച് നമസ്തേ പറയുന്ന രീതിയിലുള്ള പ്രതിമയാണ് കലാകാരന്മാര്‍ നിര്‍മ്മിക്കുക. ഇതിനായി ഈ വര്‍ഷം ആദ്യം മ്യൂസിയത്തിലെ കലാകാരന്‍മാര്‍ ഡല്‍ഹിയിലെത്തി മോദിയെ കണ്ടിരുന്നു. 


 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍