UPDATES

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യുഎഇ യില്‍ എത്തി

അഴിമുഖം പ്രതിനിധി

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ യില്‍ എത്തി. വൈകിട്ട് 4. 25 ഓടുകൂടി അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റും അബുദാബി കിരീടാവകാശിയുമായ ഖലിഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. പ്രോട്ടോക്കോള്‍ തെറ്റിച്ചാണ് അബുദാബി കിരീടാവകാശി തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്. കിരീടാവകാശിയുമായി നേരത്തെ കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടില്ലായിരുന്നുവെങ്കിലും തന്നെ സ്വീകരിക്കാന്‍ എത്തിയ സയിദ് അന്‍ നഹ്യാനുമായി വിമാനത്താവളത്തില്‍വെച്ചു തന്നെ കൂടിക്കാഴ്ച്ച നടത്തുകയുണ്ടായി. ഇന്നു തന്നെ ഇരുരാജ്യങ്ങളെയും സംബന്ധിച്ച തീരുമാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്താനാണ് മോദിയുടെ തീരുമാനം.

മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയില്‍ എത്തിയിരിക്കുന്നതെന്നതാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളികളടക്കം ലക്ഷക്കണത്തിന് ഇന്ത്യക്കാര്‍ പ്രവാസജീവിതം നയിക്കുന്ന യുഎഇയില്‍, ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അതോടൊപ്പം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധവിഷയങ്ങളിലുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാക്കാനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് സാധിക്കുമെന്ന വിശ്വാസത്തിലാണ് ഏവരും. യുഎഇയില്‍ നരേന്ദ്രമോദി അമ്പതിനായിരത്തോളം പ്രവാസി ഇന്ത്യക്കാരെ സംബോധന ചെയ്ത് സംസാരിക്കുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍