UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണവ സുരക്ഷ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി യുഎസിലെത്തി

അഴിമുഖം പ്രതിനിധി

ദ്വിദിന ആണവ സുരക്ഷ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കള്‍ ഉച്ചകോടിയില്‍ ആണവ ആയുധങ്ങളുടേയും വസ്തുക്കളുടേയും ഭീഷണിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കും.

വാഷിങ്ടണിലെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ മോദി യുഎസ് പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള രാഷ്ട്രതലവന്‍മാരുമായി ചര്‍ച്ച നടത്തും. മോദിയുടെ പരിപാടികളുടെ വിശദാംശങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും രാഷ്ട്രതലവന്‍മാരുമായും ശാസ്ത്രജ്ഞന്‍മാരുമായും എക്‌സിക്യൂട്ടീവുമാരുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ആദ്യമായാണ് മോദി ആണവ സുരക്ഷ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 2014-ല്‍ പ്രധാനമന്ത്രിയായശേഷം മോദി യുഎസില്‍ മൂന്നാം തവണയാണ് സന്ദര്‍ശനത്തിന് എത്തുന്നത്.  ബ്രസ്സല്‍സില്‍ നടന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കുശേഷമാണ് മോദി യുഎസിലെത്തിയത്. സൗദി അറേബ്യയിലും സന്ദര്‍ശനം നടത്തിയശേഷമാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍