UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിതനായ പ്രിന്‍സിപ്പല്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ കൊഡഗു ജില്ലയിലെ സ്വകാര്യ കോളെജിലെ പ്രിന്‍സിപ്പലിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോളെജ് മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സോംവാര്‍പേട്ടിലെ ശ്രീമതി ബി ചെന്നമ്മ പിയു കോളെജിലെ പ്രിന്‍സിപ്പലായ സുധേഷിനെയാണ് മംഗളുരുവിലെ ലോഡ്ജില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണ് അദ്ദേഹം.

എന്നാല്‍ കോളെജ് മാനേജ്‌മെന്റ് ആരോപണം നിഷേധിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാകാമെന്നും കോളെജ് അധികൃതര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കോളെജ് അധികൃതര്‍ക്ക് എതിരെ പട്ടിക ജാതി, പട്ടിക വര്‍ഗ നിയമ പ്രകാരം കേസെടുത്തതായി മംഗളുരു പൊലീസ് കമ്മീഷണര്‍ എം ചന്ദ്രശേഖര്‍ പറഞ്ഞു.

ജനുവരി 16-ന് ഭാര്യയെയും മക്കളേയും കാണാനായി മംഗളുരുവിലെ വീട്ടിലെത്തി സുധേഷ് കോളെജിലെ പീഡനത്തെ കുറിച്ചും പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഭാര്യയോട് പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. കോളെജിലേക്ക് തിരികെ പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം ബെജായ് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തശേഷം വിഷം കഴിക്കുകയായിരുന്നു. വിഷം കഴിക്കുന്നതിന് മുമ്പ് മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.

പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് സുധേഷിനെ ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്ന കോളെജ് മാനേജ്‌മെന്റും ഒരു സഹപ്രവര്‍ത്തകനും അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നതായി കര്‍ണാടക ദളിത് സംഘര്‍ഷ സമിതി നേതാവ് പി കേശവ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍