UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയിലില്‍ കലാപം: ഇന്ദ്രാണി മുഖര്‍ജി ഉള്‍പ്പെടെ 200 തടവുകാര്‍ക്കെതിരെ കേസ്

ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനുമാണ് കേസ്

മുംബൈയിലെ ബൈക്കുള ജയിലിലുണ്ടായ കലാപത്തില്‍ ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി ഉള്‍പ്പെടെ 200 തടവുകാര്‍ക്കെതിരെ കേസെടുത്തു. ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനുമാണ് കേസ്.

മഞ്ജുര ഷെട്ടിയെന്ന തടവുകാരിയെ ജയില്‍ അധികൃതര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ കലാപമുണ്ടാക്കിയത്. 45കാരിയായ മഞ്ജുരയുടെ മരണത്തെ തുടര്‍ന്ന് ആറ് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. 2012 ഏപ്രില്‍ 24ന് മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖര്‍ജി ജയിലില്‍ കഴിയുന്നത്.

ഇന്ദ്രാണിയ്‌ക്കൊപ്പം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2015ല്‍ ഇന്ദ്രാണിയുടെ ഡ്രൈവര്‍ മറ്റൊരു കേസില്‍ പിടിയിലായതോടെയാണ് ഷീനയുടെ കൊലപാതകത്തിന് പിന്നില്‍ ഇന്ദ്രാണിയാണെന്ന് വ്യക്തമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍