UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സപ്പോര്‍ട്ട്; ഒന്നും ഞാന്‍ പറഞ്ഞതല്ല, ഏതോ ഓണ്‍ലൈന്‍ ക്ലോസറ്റ് ജീനിയസിന്റെ പണി; പൃഥ്വിരാജ്

അഴിമുഖം പ്രതിനിധി

തന്റെ രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ നിങ്ങളുടെ ഇഷ്ടത്തിനു പ്രചരിപ്പിക്കരുതെന്ന് ഓണ്‍ലൈനുകളിലെ ക്ലോസറ്റ് ജീനിയസുകളോട് പൃഥിരാജിന്റെ അഭ്യര്‍ത്ഥന. സോഷ്യല്‍ മീഡിയയില്‍ തന്റെ പേരിലെന്ന വ്യാജേന നടക്കുന്ന രാഷ്ട്രീയ പ്രചരണത്തിനെതിരെയാണ് പൃഥ്വി രംഗത്തു വന്നിരിക്കുന്നത്. കേരളത്തില്‍ ബിജെപിയെ പിന്തുണയ്ക്കണമെന്ന പൃഥ്വിരാജിന്റെ പേരിലുള്ള പ്രസ്താവന പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നു വ്യക്തമാക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന്‍.

പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്;

വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവെന്ന എന്റെതെന്ന പേരിലുള്ള ചില പ്രസ്താവനകള്‍ ഞാന്‍ കാണുന്നു. എനിക്ക് എന്റെതായ വ്യക്തമായ രാഷ്ട്രീയ-സാമൂഹിക നിലപാടുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നതുപോലെ ഒന്നും തന്നെ ഞാന്‍ പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കുന്നു. അവരവരുടെ സൗകര്യാര്‍ത്ഥം ആരുടെ പേരിലായാലും സ്വന്തം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ലൈസന്‍സ് ഉണ്ടെന്നു കരുതുന്ന സ്വന്തം പേരുപോലും വെളിപ്പെടുത്താത്ത ചില ഓണ്‍ലൈന്‍ ക്ലോസ്റ്റ് ജീനിയസ്/ ജീനിയസുകളാണ് ഇതിനു പിന്നില്‍. ഇതോടു കൂടി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന എല്ലാ കേട്ടുകേള്‍വികള്‍ക്കും അവസാനമാകുമെന്നു കരുതുന്നു. തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം വിനിയോഗിക്കുക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യസംവിധാനത്ത നിലനിര്‍ത്തുക.

നടന്‍ നീരജ് മാധവിനു പിന്നാലെയാണ് പൃഥ്വിക്ക് ഇത്തരമൊരു പോസറ്റ് ഇടേണ്ടി വന്നിരിക്കുന്നത്. നീരജിന്റെ പേരിലും വ്യാജപോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബിജെപിയെ സപ്പോര്‍ട്ട് ചെയ്യുക എന്നതു തന്നെയായിരുന്നു അതിലെയും ആവശ്യം. തന്നെ വെറുത വിടണമെന്നും ഇത്തരമൊരു കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്നും കുറച്ചു നല്ല സിനിമകള്‍ ചെയ്തു ജീവിച്ചുപോയ്‌ക്കോട്ടെ എന്നുമായിരുന്നു നീരജിന്റെ അഭ്യര്‍ത്ഥന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍