UPDATES

സിനിമാ വാര്‍ത്തകള്‍

‘ഒരു ഷോട്ടിലെങ്കിലും ആഗ്രഹിച്ചു,’എന്താ ഈ ചെയ്യുന്നത്’ എന്ന് ചോദിക്കാന്‍’;ഇന്ദ്രജിത്തിലെ നടനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ

‘ലൂസിഫറില്‍ ‘ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നൊരു വേഷമല്ല ചേട്ടന്റേത്. പക്ഷേ, ലൊക്കേഷനില്‍ എത്തി കാമറയ്ക്കു മുന്നില്‍ അദ്ദേഹം ചെയ്യുന്നത് മികവോടുകൂടിയാണ്’

മലയാളത്തിലെ ചെറുപ്പക്കാരായ അഭിനേതാക്കളില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്ദ്രജിത്തിന്റെ സ്ഥാനമെന്നും അനിയനെന്ന നിലയിലല്ല ഫിലിംമേക്കര്‍ എന്ന നിലയ്ക്ക് തന്റെ അഭിപ്രായമാണിതെന്ന് പൃഥ്വിരാജ്. ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘ചേട്ടന്‍ ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ഇതിനുമുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, മലയാളത്തില്‍ പ്രായംകുറഞ്ഞ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഇന്ദ്രജിത്ത്. ഇത് അദ്ദേഹത്തിന്റെ അനുജനായിട്ടല്ല, ഫിലിംമേക്കര്‍ എന്ന രീതിയിലാണ് ഞാന്‍ പറയുന്നത്. സൂപ്പര്‍സ്‌കില്‍ഡ് എന്നുപറയാം. ഇപ്പോഴും മലയാളസിനിമ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ലാത്ത പുതുതലമുറയിലെ ഏറ്റവും മികച്ച താരമാണ് ഇന്ദ്രജിത്ത് എന്നും പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫറില്‍ ‘ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നൊരു വേഷമല്ല ചേട്ടന്റേത്. പക്ഷേ, ലൊക്കേഷനില്‍ എത്തി കാമറയ്ക്കു മുന്നില്‍ അദ്ദേഹം ചെയ്യുന്നത് മികവോടുകൂടിയാണ്. ഒരു ഷോട്ടിലെങ്കിലും ആഗ്രഹിച്ചു, ‘എന്താ ഈ ചെയ്യുന്നത്’ എന്നൊക്കെ ചോദിക്കണമെന്ന്. അതിനൊരവസരം പോലും ചേട്ടന്‍ തന്നില്ല. ആ കഥാപാത്രത്തെ അത്രത്തോളം മനോഹരമാക്കിയിട്ടുണ്ട്. ഒരുകാര്യം കൂടി, ഞാന്‍ ഈ പറയുന്നത് എന്റെ അഭിപ്രായമാണ്.’പൃഥ്വിരാജ് പറഞ്ഞു. ഗോവര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് ലൂസിഫറില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍