UPDATES

വീഡിയോ

തെറ്റുപറ്റിപ്പോയി തന്നോട് ക്ഷമിക്കണമെന്ന് പൃഥ്വിരാജ്/ വീഡിയോ

ഇന്ന് എന്റെ കണക്കു കൂട്ടലുകള്‍ തെറ്റിപ്പോയി എന്നോട് ക്ഷമിക്കണം

പൊതുപരിപാടികളില്‍ വിശിഷ്ടാതിഥികളായി എത്തുന്ന സിനിമ താരങ്ങള്‍ താമസിച്ചെത്തുന്നത് ഇവിടെ പതിവാണ്. ക്ഷണിക്കപ്പെട്ടിരിക്കുന്നത് താരമാണെങ്കില്‍ വൈകിയിരിക്കും എന്നൊരു ധാരണയും ഇവിടെയുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് പൃഥ്വിരാജ്. പൊതുവെ ക്ഷണിക്കപ്പെടുന്ന പരിപാടികളിലെല്ലാം കൃത്യസമയത്ത് തന്നെയാണ് പൃഥ്വി എത്താറ്.

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ എത്താന്‍ സൂപ്പര്‍താരം വൈകി. തുടര്‍ന്ന് ഒരു മടിയും കൂടാതെ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് അസറ്റ് ഹോംസിന്റെ പരിപാടിയില്‍ വൈകിയെത്തിയപ്പോഴാണ് യുവതാരം മാപ്പ് ചോദിച്ചത്. ‘സിനിമക്കാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഞങ്ങളാരും സമയത്തെത്താറില്ല എന്ന ദുഷ്‌പേര് ഞാനും കാത്തുസൂക്ഷിച്ചു. അതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു’. പൃഥ്വിരാജ് പറഞ്ഞു.

സത്യം പറഞ്ഞാല്‍ ആറര മണിക്കൂര്‍ എടുത്തു എറണാകുളത്തു നിന്നും ആറര മണിക്കൂര്‍ എടുത്തു തിരുവനന്തപുരത്തെത്താന്‍. പണ്ട് സ്റ്റോപ്പ് വയലന്‍സ് സിനിമ ചെയ്ത കാലത്ത് രാവിലെ എറണാകുളത്ത് പോയി വൈകുന്നേരം തിരുവനന്തപുരത്ത് തിരിച്ചെത്തുമായിരുന്നു. അത് എങ്ങനെ സാധിച്ചുവെന്ന് ഇപ്പോള്‍ അത്ഭുതം തോന്നുന്നു. ഇന്ന് എന്റെ കണക്കു കൂട്ടലുകള്‍ തെറ്റിപ്പോയി എന്നോട് ക്ഷമിക്കണം. എന്നാണ് പൃഥ്വി പറഞ്ഞത്.

പണ്ട് ഗള്‍ഫില്‍ നിന്നൊക്കെ ആളുകള്‍ നാട്ടില്‍ തിരികെയെത്തുമ്പോള്‍ എന്തുകൊണ്ടാണ് ഇത്രമാത്രം വികാരം കൊള്ളുന്നതെന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ഇന്നിപ്പോള്‍ ഉള്ളൂര്‍ എത്തിയപ്പോള്‍ ആ വികാരം എനിക്കും തോന്നി. കാരണം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ തിരുവനന്തപുരത്ത് എത്തിയത്. ഇവിടെ എത്തുമ്പോള്‍ ഞാന്‍ എന്റെ ഭാര്യയ്ക്ക് മെസേജ് ചെയ്യും തിരുവനന്തപുരം ലോകത്തിലെ ഏറ്റവും നല്ല സ്ഥലമാണെന്ന്. ഇതുതന്നെയല്ലേ നേരത്തെയും പറഞ്ഞിരുന്നതെന്ന് അവള്‍ തിരിച്ചു ചോദിക്കും.

കൊച്ചി കേന്ദ്രീകരിച്ച് സിനിമകള്‍ ആയതുകൊണ്ട് തിരുവനന്തപുരത്തേക്ക് വരാന്‍ കഴിയുന്നില്ല. ഫേസ്ബുക്കിനും സെല്‍ഫിക്കുമൊക്കെ മുമ്പ് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിക്കാന്‍ സാധിച്ചിരുന്ന നഗരമാണ് തിരുവനന്തപുരം. വട്ടിയൂര്‍ക്കാവ് എനിക്ക് ഇഷ്ടമുള്ള സ്ഥലമാണ്. അവിടെയാണ് താമസിച്ചിരുന്നത്. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും പഠിച്ചതും അവിടെ ഭാരതീയ വിദ്യാഭവനിലാണ്. പൃഥ്വിരാജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍