UPDATES

ന്യൂസ് അപ്ഡേറ്റ്സ്

’40 ക്യാമറകളുമായി നിങ്ങള്‍ അവള്‍ക്കു ചുറ്റും കൂടിനില്‍ക്കരുത്’; പൃഥ്വിരാജ് മാധ്യമങ്ങളോട്

ഷൂട്ടിങ് ലൊക്കേഷനിലേക്ക് നടിയെത്തുമ്പോള്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണം

ഷൂട്ടിങ് ലൊക്കേഷനിലേക്ക് നടിയെത്തുമ്പോള്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി പൃഥ്വിരാജ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആദം എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ കുട്ടി വരുമ്പോള്‍ 40 ക്യാമറകളുമായി നിങ്ങള്‍ അവള്‍ക്കു ചുറ്റും കൂടിനില്‍ക്കരുത്. ഇതെന്റെ അപേക്ഷയാണ് മാധ്യമങ്ങളോട് പൃഥ്വിരാജ് പറഞ്ഞു.

ഈ ദിവസത്തെ ഷൂട്ടിങ്ങിന്റെ പ്രത്യേകതകള്‍ അറിഞ്ഞുകൊണ്ടാണ് നിങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നറിയാം. അത് നിങ്ങളുടെ അവകാശമാണ്. എനിക്കു നിങ്ങളോട് വലിയൊരു അപേക്ഷയാണ് നടത്താനുള്ളത്. ആ കുട്ടിക്ക് ഇന്ന് നിങ്ങളോട് സംസാരിക്കാന്‍ കഴിയില്ല. അതിന് നിയമപരമായും അല്ലാതെയും തടസമുണ്ട്. അതുകൊണ്ട് അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് പ്രതീക്ഷിക്കരുത്. ആ കുട്ടിക്ക് എന്ന് നിങ്ങളോട് സംസാരിക്കണമെന്ന് തോന്നുന്നുവോ അന്ന് അവര്‍ വരും. അവര്‍ സംസാരിക്കുമെന്നോ സംസാരിക്കില്ലെന്നോ പറയാന്‍ ഞാനാളല്ല.

എനിക്കുവേണ്ടിയും എന്റെ സഹപ്രവര്‍ത്തകയായ സുഹൃത്തിനുവേണ്ടിയും മുഴുവന്‍ സിനിമയ്ക്കുവേണ്ടിയും നന്മയ്ക്കുവേണ്ടിയും ഞാന്‍ എന്റെ ഭാഗത്തുനിന്ന് നിങ്ങളോട് റിക്വസ്റ്റ് ചെയ്യുകയാണ്. അതു ചെയ്യാനുള്ള നന്മ കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടെന്ന് എനിക്കു വിശ്വാസമുണ്ട്.

സിനിമയുടെ പ്രചരാണാര്‍ത്ഥം ആരെങ്കിലും നിങ്ങളെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ഞാന്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഇന്ന് നിങ്ങളെ അഭിസംബോധന ചെയ്ത് ഇത്രയും പറയുകയെന്നത് എന്റെ കടമായണെന്ന് തോന്നിയത് കൊണ്ടാണ് ഞാനിതു പറയുന്നതെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍