UPDATES

സിനിമാ വാര്‍ത്തകള്‍

“നീയാണ് ഞങ്ങളുടെ പ്രാര്‍ഥനയ്ക്കുള്ള മറുപടി മാലാഖകുഞ്ഞേ”; മാമോദീസയ്ക്ക് പ്രിയ അണിഞ്ഞ വസ്ത്രത്തിലുണ്ട് ഒരു സന്ദേശം

കാത്തിരുന്ന് കിട്ടിയ പൊന്നോമനയ്ക്ക് അവന്റെ അപ്പയും അമ്മയും നല്‍കുന്ന സ്‌നേഹ സന്ദേശമാണ് ബൈബിള്‍ വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രിയയുടെ വസ്ത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഈ വാക്കുകൾ.

പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് ഇസഹാക്ക് ജനിക്കുന്നത്. താര സമ്പന്നമായിരുന്നു കാത്തിരുന്ന് കിട്ടിയ കൺമണിയുടെ മാമോദിസ ചടങ്ങ്. അതേസമയം ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രിയ കുഞ്ചാക്കോയുടെ അനാർക്കലിയായിരുന്നു. വസ്ത്രത്തിന്റെ ഡിസൈനിംഗിന്റെ മേന്മയാണ് കൂടുതലാളുകളും ശ്രദ്ധിച്ചത്. പ്രിയയുടെ അനാർക്കലിയിൽ കൊത്തിവെച്ച വാചകങ്ങൾ അധികമാരും ശ്രദ്ധിച്ചില്ല.

ആ വസ്ത്രത്തിന് പുറകിലുള്ള സ്‌നേഹത്തിന്റെയും കാത്തിരിപ്പിന്റെയും കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയയുടെ സാരഥികള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

“ഈ പ്രത്യേക ദിവസം നിന്റെ ആത്മീയ യാത്രയുടെ ആരംഭം അടയാളപ്പെടുത്തുന്നു… പതിനാല് വര്‍ഷത്തെ കാത്തിരിപ്പ്.. നീയാണ് ഞങ്ങളുടെ പ്രാര്‍ഥനയ്ക്കുള്ള മറുപടി ഞങ്ങളുടെ മാലാഖകുഞ്ഞേ… ഇസഹാക് കുഞ്ചാക്കോ…16/04/ 19 ദൈവം നിനക്ക് എല്ലാ സന്തോഷങ്ങളും നല്‍കട്ടെ…”

“ഈ കുഞ്ഞിന് ഞാന്‍ പ്രാര്‍ത്ഥിച്ചു, ഞാന്‍ അവനോട് ചോദിച്ചത് കര്‍ത്താവ് എനിക്ക് തന്നിരിക്കുന്നു…”

“പ്രത്യാശയുടെ ദൈവത്തില്‍ നിങ്ങള്‍ ആശ്രയിക്കുമ്പോള്‍ അവന്‍ നിങ്ങളില്‍ എല്ലാ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ…”

“എന്റെ നാമത്തില്‍ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നവന്‍ എന്നെ സ്വാഗതം ചെയ്യുന്നു… “

“ഈ പ്രത്യേക ദിനത്തിലും എല്ലായ്‌പ്പോഴും ദൈവം നിങ്ങളെ പരിപാലിക്കുകയും അവന്റെ സംരക്ഷണത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യട്ടെ..”

” അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു…….”

കാത്തിരുന്ന് കിട്ടിയ പൊന്നോമനയ്ക്ക് അവന്റെ അപ്പയും അമ്മയും നല്‍കുന്ന സ്‌നേഹ സന്ദേശമാണ് ബൈബിള്‍ വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രിയയുടെ വസ്ത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഈ വാക്കുകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍