UPDATES

സിനിമാ വാര്‍ത്തകള്‍

തന്റെ സിനിമ കുട്ടികളെ കാണിക്കരുതെന്ന് പ്രിയങ്ക ചോപ്ര

ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്

തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ബേവാച്ചിന്റെ പ്രമോഷണല്‍ ചടങ്ങുമായി ബന്ധപ്പെട്ട തിരക്കിലാണ് പ്രിയങ്ക ചോപ്ര. ജൂണ്‍ 2നു ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഇതിനിടയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ പ്രിയങ്ക ചോപ്ര ചില വസ്തുതകള്‍ തുറന്നു തന്നെ പറയുകയുണ്ടായി.  സിനിമയില്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നിതനോട് എനിക്ക് യോജിപ്പില്ല. കഴിവതും അത്തരം ഡയലോഗുകള്‍ ഒഴിവാക്കാന്‍ നോക്കും. ചിലപ്പോള്‍ അതിനു സാധിച്ചെന്നു വരില്ല. ബേവാച്ചില്‍ എന്റെ കഥാപാത്രത്തിന്(വിക്ടോറിയ ലീഡ്‌സ്) അത്തരം വാക്കുകള്‍ പറയേണ്ടി വരുന്നുണ്ട്. മാത്രമല്ല ചിത്രം R-Rated സര്‍ട്ടിഫിക്കറ്റ് ആണ് നേടിയിരിക്കുന്നത്(ഹോളിവുഡിലെ R-Rated സിനിമകള്‍ കാണാന്‍ 17 വയസില്‍ താഴെയുള്ളവര്‍ക്ക് മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമെ പ്രവേശനം തിയേറ്ററില്‍ അനുവദിക്കൂ), വലിയ രീതിയിലുള്ള ആക്ഷന്‍ രംഗങ്ങളുമുണ്ട്. മികച്ചൊരു ത്രില്ലര്‍ സിനിമയാണെങ്കിലും കുട്ടികളെ സിനിമ കാണിക്കാന്‍ കൊണ്ടുവരേണ്ടെന്നാണ് എന്റെ അഭിപ്രായം; പ്രിയങ്കയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു.

ഇന്ത്യയില്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് കിട്ടിയിരിക്കുന്നത്. അഞ്ചു കട്ടുകളോടെയാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത്. സേത് ഗോര്‍ദോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്വയന്‍ ജോണ്‍സണ്‍ ആണ് കേന്ദ്രകഥാപാത്രമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍