UPDATES

എഡിറ്റര്‍

ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ചോപ്രയ്ക്ക് എന്താണ് കാര്യം?

Avatar

സര്‍വ്വകലാശാല തെരഞ്ഞെടുപ്പുകളില്‍ പണം ഒഴുകുന്നത് തടയണം എന്നുള്ള ലിങ്ദോ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ട് ഇപ്പോള്‍ എട്ട് വര്‍ഷങ്ങള്‍ കഴിയുന്നു.  എന്നാല്‍ ഇതുവരെയും അത് ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടപ്പ്‌ നടക്കുന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയിലും  സ്ഥിതി വ്യത്യസ്തമല്ല. പ്രധാന കക്ഷികളായ എ ബി വി പിയും  എന്‍ എസ് യു ഐ യും ലിങ്ദോ കമ്മിറ്റി ചൂണ്ടി കാട്ടുന്ന എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.  രണ്ടു കൂട്ടര്‍ക്കും തേരഞ്ഞെടുപ്പ് അഭിമാന പോരാട്ടം ആണ്.

തെരഞ്ഞെടുപ്പില്‍ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ അടിക്കരുത് എന്ന് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ നിയമത്തില്‍ നിന്നും രക്ഷപെടാന്‍ പ്രിയങ്ക ചവേരി എന്ന സ്ഥാനാര്‍ഥി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പോസ്റ്ററുകള്‍ അടിച്ചിറക്കിയിരിക്കുന്നു. സ്വന്തം ഫോട്ടോ ഉപയോഗിക്കരുത് എന്ന് മാത്രം ആണല്ലോ കമ്മിറ്റി പറഞ്ഞിരിക്കുന്നത് എന്നാണ്  പ്രിയങ്കയുടെ കണ്ടുപിടുത്തം. കഴിഞ്ഞ വര്‍ഷവും ഇതുപോലുള്ള പോസ്റ്ററുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് വിദ്യാര്‍ഥികളുടെ ഫോണുകളിലേക്ക് ഇലക്ഷന്‍ ഈവന്റിന് പെണ്‍കുട്ടികള്‍ ലഭ്യമാണ് എന്ന തരത്തിലുള്ള വാട്സാപ് സന്ദേശങ്ങളും ലഭിക്കാറുണ്ട്. വോട്ട് പിടിക്കാന്‍ വേണ്ടി സൗജന്യ ഭക്ഷണവും പാര്‍ട്ടികള്‍ നല്‍കുന്നുണ്ട് 

കൂടുതല്‍ വായിക്കൂ.. 

http://goo.gl/9U7CUs

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍