UPDATES

സിനിമാ വാര്‍ത്തകള്‍

സദാചാരക്കാര്‍ക്കുള്ള പ്രിയങ്കയുടെ മറുപടിയോ ഈ ചിത്രം!

മോദിക്കൊപ്പമുള്ള ഫോട്ടോയ്ക്കു താഴെ വലിയതോതിലുള്ള സദാചാര ഉപദേശങ്ങളായിരുന്നു

പ്രധാനമന്ത്രിയുടെ മുന്നില്‍ മുട്ടുകാല്‍വരെമാത്രമുള്ള വസ്ത്രം ധരിച്ചിരുന്നു എന്നാരോപിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും കേള്‍ക്കേണ്ടി വന്നത് വലിയതോതിലുള്ള സദാചാര ഉപദേശങ്ങളായിരുന്നു. പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ അറിയില്ലെന്നും ഭാരതീയ വസ്ത്രം ധരിച്ചുവേണമായിരുന്നു പ്രധാനമന്ത്രിയെ കാണേണ്ടിയിരുന്നത് എന്നു തുടങ്ങി പ്രിയങ്കയ്ക്ക് വകതിരിവ് ഇല്ലെന്നു വരെ വിമര്‍ശനങ്ങളും ഉപദേശങ്ങളും ഉയര്‍ന്നു.

ഇതാണോ പ്രധാനമന്ത്രിയെ കാണുമ്പോഴുള്ള വേഷം? പ്രിയങ്ക ചോപ്രയ്ക്ക് സദാചാര ക്ലാസ്‌

ഈ ഉപദേശങ്ങള്‍ക്കും സദാചാര ക്ലാസുകള്‍ക്കുമുള്ള നിശബ്ദമായ മറുപടി എന്നവണ്ണമാണോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇന്നു പ്രിയങ്ക ഒരു ചിത്രം പോസ്റ്റ് ചെയ്തത്. അമ്മ മധു ചോപ്രയുമൊത്തുള്ള ഒരു ചിത്രമാണ്. പക്ഷേ എന്തിന്റെ പേരിലാണോ തനിക്ക് സദാചാരക്കാര്‍ ക്ലാസ് എടുത്തത് അവരെ ഒന്നുകൂടി പ്രകോപിക്കുന്നതരത്തിലാണ് ഈ ചിത്രവും…

എന്തായാലും ഇതിനു താഴെയും ഉപദേശങ്ങളും ഭാരതസംസ്‌കാരത്തെക്കുറിച്ചുള്ള വിശദീകരണങ്ങളും വന്നു കഴിഞ്ഞു. സംസ്‌കാരവും ബഹുമാനവും അറിയാവുന്നവര്‍ ഒരിക്കലും ഇങ്ങനെയുള്ള വസ്ത്രം ധരിക്കില്ലെന്നും ധരിച്ചാല്‍ തന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വരില്ലെന്നും പ്രിയങ്കയെ ഓര്‍മിപ്പിക്കുകയാണിവര്‍.

ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയില്‍ എത്തിയപ്പോഴായിരുന്നു മോദി പ്രിയങ്കയെ കണ്ടത്. ആദ്യ ഹോളിവുഡ് ചിത്രമായ ബേവാച്ചിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ബര്‍ലിനില്‍ എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍