UPDATES

അമിതഭാരം കുറയ്ക്കാന്‍ വീണ്ടും ശസ്ത്രകിയയ്ക്കൊരുങ്ങി പോള്‍ മേസന്‍

അഴിമുഖം പ്രതിനിധി

അമിതഭാരം കുറയ്ക്കാന്‍ പോള്‍ മേസന് വീണ്ടും ശസ്ത്രകിയ. ലോകത്ത് ഏറ്റവും ഭാരമുണ്ടായിരുന്ന മേസണ്‍ 2010 ല്‍ ആദ്യമായി ശസ്ത്രക്രിയ ചെയ്യുമ്പോള്‍ 981പൌണ്ടായിരുന്നു ഭാരം. ഏതാണ്ട് 444 കിലോഗ്രാം. ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം 658 പൌണ്ട് ഭാരമാണ് കുറഞ്ഞത്.

വീണ്ടും ഭാരം കുറയ്ക്കാന്‍ പ്രോബോണോ ശസ്ത്രക്രിയയ്ക്കൊരുങ്ങുകയാണ് മേസന്‍. രണ്ടാമത്തെ തവണയാണ് മേസന്‍ പ്രോബോണോ സര്‍ജറിക്ക് വിധേയനാകുന്നത്. ശസ്ത്രക്രിയയുടെ ചെലവുകള്‍ ആശുപത്രി തന്നെ വഹിക്കുമെന്നതാണ് ഈ ശസ്ത്രക്രിയയുടെ പ്രത്യേകത. ആദ്യമായി മേസന്‍ സ്കിന്‍ റിമൂവല്‍ ശസ്ത്രക്രിയ ചെയ്യുന്നത് 2015ലാണ്. 250000 ഡോളറായിരുന്നു ഇതിന്‍റെ ചെലവ്. മേസന്‍റെ വയറില്‍ നിന്നും കാലില്‍ നിന്നും 60പൌണ്ടാണ് അന്ന് നീക്കം ചെയ്തത്. ഏറ്റവും ഭാരമുള്ള മനുഷ്യനില്‍ നിന്ന് ഭാരം കുറച്ചെത്തുമ്പോള്‍ ലോകശ്രദ്ധ നേടുകയാണ് മേസന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍