UPDATES

റഷ്യയില്‍ വ്ളാഡിമിര്‍ പുടിന്‍ വന്‍വിജയം നേടുമെന്ന് സൂചന

Avatar

അഴിമുഖം പ്രതിനിധി

ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന റഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടാമെന്നാണ് ഭരണപക്ഷ പാര്‍ട്ടിയായ വ്‌ളാഡിമര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി കരുതുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും പുടിന് അനുകൂലമാണ്. കടുത്ത സാമ്പത്തിക മാന്ദ്യം കാരണം പുടിന്റെ പിന്തുണ കുറയാന്‍  സാധ്യതയുണ്ടെന്ന് കരുതിയിരുന്നു. 450 അംഗങ്ങളുള്ള പാര്‍ലമെന്റിലേക്ക് 14 പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികളാണ് മത്സരിക്കുന്നത്.

റഷ്യന്‍ ഫെഡറല്‍ അസംബ്ലിയുടെ അധോസഭയിലെ(ഡ്യൂമ) തിരഞ്ഞെടുപ്പിന്റെ ഫലത്തിലായിരിക്കും പുടിന്റെ നോട്ടം. കാരണം 2018ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡ്യൂമ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും. ക്രംമിലിന്‍ തിരഞ്ഞെടുപ്പ് പ്രശ്‌നരഹിതമായിരിക്കുമോ എന്നതും ഡ്യൂമ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കും ഇരിക്കുക.

നിലവില്‍ പുടിനും,യുണൈറ്റഡ് റഷ്യ പാര്‍ട്ടിയ്ക്കും വമ്പിച്ച പിന്തുണയാണുള്ളത്. റഷ്യന്‍ ജനങ്ങളുടെ അഭിപ്രായങ്ങളും അത് ശരി വയ്ക്കുന്നു. ‘അവര്‍ സമര്‍ത്ഥരും കരുത്തരുമാണ്’, ‘തീര്‍ച്ചയായും ഞങ്ങള്‍ വോട്ടു നല്‍കുക യുണൈറ്റഡ് റഷ്യക്കാണ്.. ഞങ്ങള്‍ക്ക് മറ്റ് പാര്‍ട്ടികള്‍ വേണ്ടാ’ എന്നിങ്ങനെയാണ് യുണൈറ്റഡ് റഷ്യക്ക് പിന്തുണ നല്‍കുന്നതിനുള്ള ന്യായങ്ങള്‍. 

റഷ്യയില്‍ നിലവിലുള്ള പാര്‍ലമെന്റില്‍ ഭരണകക്ഷിയായ യുണൈറ്റഡ് പാര്‍ട്ടി കഴിഞ്ഞാല്‍ രണ്ടാമത്തെ കക്ഷി റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആകെയുള്ള 450 അംഗ ഡ്യൂമയില്‍ യുണൈറ്റഡ് റഷ്യന്‍ പാര്‍ട്ടിക്ക് 238 സീറ്റും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 92 സീറ്റുമാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍