UPDATES

എഡിറ്റര്‍

കാശ്മീര്‍; ഖ്ര്യൂവില്‍ കോളേജ് അദ്ധ്യാപകനെ സൈന്യം മര്‍ദ്ദിച്ചു കൊന്നു

Avatar

അഴിമുഖം പ്രതിനിധി

കാശ്മീരിലെ വിവിധ വര്‍ത്തമാന പത്രങ്ങള്‍ വെള്ളിയാഴ്ച  ഇറങ്ങിയത് ചെറിയ ചില വ്യത്യാസങ്ങളോടെയാണെങ്കിലും കടുത്ത തലക്കെട്ടുകളോടെ യായിരുന്നു. ‘ഖ്ര്യൂവില്‍ കോളേജ് അദ്ധ്യാപകനെ സൈന്യം മര്‍ദ്ദിച്ചു കൊന്നു’ (ഗ്രേറ്റര്‍ കാശ്മീര്‍) ‘ഖ്ര്യൂവില്‍ സൈന്യം ആക്രമാസക്തമായി; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പെര്‍ക്ക് പരിക്ക്’ (കശ്മീര്‍ മോണിറ്റര്‍) ‘ഖ്ര്യൂവില്‍ യുവ അദ്ധ്യാപകനെ സൈന്യം മര്‍ദ്ദിച്ചു കൊന്നു’ (റൈസിംഗ് കാശ്മീര്‍). ആശുപത്രിയില്‍ കിടക്കുന്ന ഒരു മനുഷ്യന്റെ മര്‍ദ്ദനമേറ്റ പുറംഭാഗത്തിന്റെ ചിത്രവുമുണ്ടായിരുന്നു ഈ തലക്കെട്ടുകളോടൊപ്പം.

പുല്‍വാമ ജില്ലയിലെ ഖ്ര്യൂ മേഖലയില്‍ സൈന്യം നടത്തിയ രാത്രി റെയ്ഡിനിടെ പിടിച്ചുകൊണ്ടുപോയ 30 ഓളം പേരില്‍ ഒരാളാണ് ഈ യുവ അദ്ധ്യാപകന്‍. പിറ്റേന്ന് ക്രൂര മര്‍ദ്ദനമേറ്റപാടുകളുമായി ശാഹി അഹമ്മദ് മാംഗൂ എന്ന അദ്ധ്യാപകന്‍റെ ചലനമറ്റ ശരീരമാണ്  ആശുപത്രിയില്‍ എത്തിയത്. 

30 പേരെ പിടിച്ചുകൊണ്ടുപോയത് കൂടാതെ വൃദ്ധന്മാരും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് ഇവിടെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. 

തിരിച്ചറിയാത്ത സൈനികരുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഖ്ര്യൂവില്‍ നടന്ന സംഭവം 1991ലെ കുനാന്‍ പൊഷ്പോര സംഭവത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. 1991ല്‍ 23നും 100നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് സൈനികര്‍ ബലാത്സംഘം ചെയ്തതതായി ആരോപിക്കപ്പെട്ടത്.  

കൂടുതല്‍ വായിക്കൂ.. 

http://goo.gl/DsBuXV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍