UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിസാമിന് ജയിലില്‍ സുഖവാസം, അന്വേഷണത്തിന് ഉത്തരവിട്ടു

അഴിമുഖം പ്രതിനിധി

ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ബീഡി രാജാവ് മുഹമ്മദ് നിഷാമിന് ജയിലില്‍ അധികൃതര്‍ പ്രത്യേക പരിഗണന നല്‍കിയെന്ന വാര്‍ത്തകള്‍ അന്വേഷിക്കാന്‍ ജയില്‍ ഡിജിപി ഉത്തരവിട്ടു.

അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ഋഷി രാജ് സിംഗ് ജയില്‍ ഐജി എച്ച് ഗോപകുമാറിനാണ് നിര്‍ദ്ദേശം നല്‍കിയത്.

മാര്‍ച്ച് 17-ന് അദ്ദേഹം ജയില്‍ സന്ദര്‍ശിച്ച് പിറ്റേദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിംഗ് പറഞ്ഞു.

മാനസിക രോഗങ്ങളുള്ള തടവുകാരെ പാര്‍പ്പിക്കാനുള്ള 10- ാം ബ്ലോക്കിലാണ് നിഷാമിനെ (40) ജയില്‍ അധികൃതര്‍ പാര്‍പ്പിച്ചിരുന്നത്. കഠിനമായ ജോലികളില്‍ നിന്ന് നിഷാമിനെ ഒഴിവാക്കുന്നതിനായിരുന്നു ഇത്. കൂടാതെ ഒരു സഹായിയെ ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ജീവപര്യന്തവും കൂടാതെ 24 വര്‍ഷത്തെ അധിക തടവും 80.30 ലക്ഷം രൂപ പിഴയുമാണ് നിഷാമിന് ജനുവരിയില്‍ തൃശൂര്‍ കോടതി വിധിച്ചിരുന്നത്.

ശോഭ സിറ്റിയില്‍ ജീവനക്കാരനായ ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും വാഹനം കൊണ്ട് ഇടിപ്പിക്കുയും ചെയ്താണ് നിഷാം കഴിഞ്ഞ വര്‍ഷം ജനുവരി29-ന് ആക്രമിച്ചത്. മാരകമായി പരിക്കേറ്റ ബോസ് ഫെബ്രുവരി 16-ന് മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍