UPDATES

കൈവെട്ട് കേസ്: മുഖ്യ പ്രതി കീഴടങ്ങി

അഴിമുഖം പ്രതിനിധി

തൊടുപുഴ ന്യൂമാന്‍ കോളെജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി നാസര്‍ കീഴടങ്ങി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് നാസര്‍ കീഴടങ്ങിയത്. ആക്രമണം ആസൂത്രണം ചെയ്തത് നാസര്‍ ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. നാല് വര്‍ഷമായി കേരളത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്നാണ് ടിജെ ജോസഫിനെതിരെ ആക്രമണം ഉണ്ടായത്. 2010 ജൂലൈ നാലിന് ഞായറാഴ്ച പള്ളിയില്‍ നിന്ന് മടങ്ങവേയാണ് അധ്യാപകനെ ആക്രമിച്ചത്. കേസില്‍ 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചിരുന്നു. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍