UPDATES

അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ 13 പേര്‍ കുറ്റക്കാര്‍, 18 പേരെ വെറുതെ വിട്ടു

അഴിമുഖം പ്രതിനിധി

തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം വകുപ്പ് മേധാവിയായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് എറണാകുളം എന്‍ ഐ എ കോടതി വിധി പുറപ്പെടുവിച്ചു. ഇവര്‍ക്കുള്ള ശിക്ഷ അടുത്ത മാസം 5 നു പ്രഖ്യാപിക്കും. 18 പേരെ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. കേസില്‍ മുഖ്യ പ്രതിയടക്കം അഞ്ച് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികളില്‍ ചിലര്‍ക്കെതിരെ യുപിപിഎ ചുമത്തിയത് കോടതി ശരിവച്ചു.

വിധി പ്രസ്താവം പുറത്ത് വന്നതിനെ തുടര്‍ന്നാണ്ടായ ചോദ്യങ്ങള്‍ക്ക്, തന്നോട് ദ്രോഹം ചെയ്തവരോട് നേരത്തെ തന്നെ ക്ഷമിച്ചതാണെന്നും ഈ വിധി വ്യക്തിപരമായി തന്നെ ബാധിക്കില്ലെന്നും ടി ജെ ജോസഫ് പ്രതികരിച്ചു. താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2010 ജൂലൈ 4 നായിരുന്നു ചോദ്യപ്പേപ്പറില്‍ മതനിന്ദാപരമായി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഈ കേസില്‍ ആകെ 37 പേരെയാണ് പ്രതികളായി ചേര്‍ത്തത്. വിവാദമായ ചോദ്യ പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ടി ജെ ജോസഫിനെ കോളേജില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഒടുവില്‍ വിരമിക്കല്‍ പ്രായത്തിനു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തത്. കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍