UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരള്‍ച്ച; ലാത്തൂരില്‍ ജലസംഭരണികള്‍ക്ക് സമീപം നിരോധനാജ്ഞ

അഴിമുഖം പ്രതിനിധി

വരള്‍ച്ച ബാധിത പ്രദേശമായ ലാത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 20 ഓളം ജനസംഭരികള്‍ക്ക് ചുറ്റിലും അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് മേയ് 31 വരെ നിരോധിച്ചു. ജലത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ലാത്തൂര്‍ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ജലസംഭരണികളുടെ സമീപത്താണ് സിപിസി 144-ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവ് പ്രകടിപ്പിച്ചത്. ജില്ലയിലെ ജലസംഭരണികള്‍, ടാങ്കറുകളില്‍ ജലം നിറയ്ക്കുന്ന സ്ഥലം, പൊതു കിണറുകള്‍, ടാങ്കറുകള്‍ ഓടുന്ന റൂട്ടുകള്‍ എന്നിവ നിരോധനാജ്ഞാ പരിധിയില്‍ വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍